വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​നം: അ​ധ്യാ​പ​ക​ൻ മു​ങ്ങി; ഒന്നാം ക്‌ളാസ് മുതൽ പീഡി പ്പിച്ചു വരുകയായി രുന്നുവെന്ന് കുട്ടികൾ; പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​തമാക്കി

teacher-peedanam-l

പേ​രാ​ന്പ്ര: സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ അ​ധ്യാ​പ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​വ​ള  ഗ​വ. എ​ൽപി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മ​ല​പ്പു​റം വാ​ഴ​ക്കാ​ട്  സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖി (55)നെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥിക​ൾ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​പ്പ​യ്യൂ​ർ പോ​ലീ​സ് ആ​വ​ള​യി​ൽ എ​ത്തി​യെ​ങ്കി​ലും അ​ധ്യാ​പ​ക​നെ ക​ണ്ടു കി​ട്ടി​യി​ട്ടി​ല്ല.

സ്കൂ​ളി​ൽ കൗ​ണ്‍​സി​ലിം​ഗി​നി​ടെ നാ​ല് വി​ദ്യാ​ർ​ഥിക​ളാ​ണ് അ​ധ്യാ​പ​ക​രോ​ട് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ  ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യും ഇ​വ​ർ മേ​പ്പ​യ്യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
ഒ​ന്നാം ക്ലാ​സ്സ് മു​ത​ൽ അ​ധ്യാ​പ​ക​ൻ മി​ഠാ​യി​യും മ​റ്റും ന​ൽ​കി പീ​ഡി​പ്പി​ച്ചു വ​രു​ന്ന​താ​യി നാ​ലാം ക്ലാ​സ്സു​ക​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ മൊ​ഴി ന​ൽ​കി.

ചോ​ന്പാ​ൽ ഉ​പ​ജി​ല്ല​യി​ൽപ്പെട്ട ഒ​രു എ​ൽ​പി സ്കൂ​ളി​ൽ നി​ന്നു പ്രൊ​ട്ട​ക്ഷ​നാ​യി  ആ​വ​ള​യി​ൽ എ​ത്തി​യ​താ​ണ് ഈ ​അ​ധ്യാ​പ​ക​ൻ. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി മേ​പ്പ​യ്യൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts