നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഹാസ്യനടൻ വടിവേലു തമിഴ് സിനിമാ ലോകത്തേക്ക് തിരികെയെത്തുകയാണ്. കോമഡി താരമായി ഏറെ തിളങ്ങിനിന്ന വടിവേലുവിന് രാഷ്ട്രീയമായ ചില കാരണങ്ങളാൽ അവസരങ്ങൾ കുറയുകയായിരുന്നു എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ യെ പിന്തുണച്ച വടിവേലു ജയലളിതയുടെ അപ്രീതിക്ക് ഇരയായിരുന്നു.
വിജയ് നായകനാകുന്ന ആറ്റ്ലി ചിത്രത്തിലൂടെയാണ് വടിവേലു തിരിച്ചെത്തുന്നത്. സാമന്ത, കാജൽ അഗർവാൾ, നിത്യാ മേനോൻ, എസ് ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിജയ് 61 എന്ന താൽക്കാലിക പേരിലാണ് ചിത്രം അറിയപ്പെടുന്നത്. നേരത്തെ വിജയ് നായകനായ തെരിയിലും വടിവേലുവിനെ ഉൾപ്പെടുത്താൻ ശ്രമം നടന്നിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു.