കോന്നി: ആനക്കൂടിനു സമീപം മരം കടപുഴകി വീണ് ഒരാൾ മരിച്ചു. വൈദ്യുതി പോസ്റ്റ് വീണ് ഇരുചക്ര വാഹനയാത്ര ക്കാർക്കും പരിക്ക്. കോന്നി മങ്ങാരം മുരുപ്പേൽ വീട്ടിൽ രാജു ജോണ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ വനം റേഞ്ച് ഓഫീസിനു മുന്നിലായിരുന്നു അപകടം. രാജുവും സുഹൃത്തുക്കളും വഴിയരികിൽ നിൽക്കുന്പോഴാണ് വനം റേഞ്ച് ഓഫീസിനു മുന്നിൽ നിന്നിരുന്ന മരം കടപുഴകിയത്. മരം ചരിഞ്ഞ് വരുന്നത് കണ്ട് ഒപ്പമു ണ്ടായിരുന്നവർ ഓടി മാറിയെങ്കിലും എതിർദിശയി ലേക്ക് ഓടിയ രാജുവിന് മുകളിലേക്ക് മരച്ചില്ലകൾ അടിക്കുകയായിരുന്നു.
തലയ്ക്ക് മുകളിൽ മരത്തി ന്റെ കന്പ് അടിച്ചതിനെത്തു ടർന്ന് റോഡിൽ വീണ രാജുവിനെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ താലൂക്ക് ആശു പത്രിയിലെത്തിച്ചു. നില ഗുരുതരമായതി നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വാകമരം വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റുകളും ഇളകി വീണിരുന്നു. ഇതിനിടെ ബൈക്കിൽ സഞ്ചരിക്കുക യായിരുന്ന മെഡികെയർ ലബോറട്ടറിയിലെ ജീവനക്കാരായ രാഹുൽ (22), ജയിംസ് (21) എന്നിവരുടെ മുകളിലേക്ക് അരകിലോമീറ്റർ അകലത്തിൽനിന്നിരുന്ന വൈദ്യുതി പോസ്റ്റ് ഇളകിവീണു.
പോസ്റ്റ് വീണ് ബൈക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഇവർ അപകടത്തിൽനിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെ ട്ടത്. അപകടത്തിൽ മരിച്ച രാജുവിനൊപ്പം റോഡരി കിൽ നിന്നിരുന്ന ശിവൻകുട്ടി, മധു, സുനിൽ എന്നിവർക്കും നിസാര പരിക്കുകളുണ്ട്.രാവിലെയായിരുന്നതിനാൽ റോഡിൽ അധികം തിരക്കില്ലാത്ത തിനാലാണ് വൻ ദുരന്തം ഒഴിവായത്. കോന്നി വനം തടി ഡിപ്പോയിലെ തൊഴിലാളിയാ യിരുന്ന രാജു സുഹൃത്തുക്കൾക്കൊപ്പം മിക്ക ദിവസവും ഇതേ ഭാഗത്താണ് സമയം ചെലവ ഴിച്ചിരുന്നത്.
ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്ന് അടുത്തകാലത്തായി തൊഴിൽ ഉപേക്ഷിച്ച് വിശ്രമത്തിലായിരുന്നു.
മരം വീണതിനെ തുടർന്ന് കോന്നി വൈദ്യുതി സബ് സ്റ്റേഷനിലേക്കുള്ള പ്രാധാന വൈദ്യുതി ലൈനുകളുടെ പ്രവർത്ത നം നിലച്ചു. കോന്നി ചന്ദനപ്പള്ളി റോഡിൽ മൂന്നുമണിക്കൂറോളം ഗതാഗതം മുടങ്ങി. കോന്നി ഫയർ സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗ സ്ഥരും പോലീസു മെത്തിയാണ് മരം മുറിച്ചുമാറ്റുകയും വൈദ്യു തി പോസ്റ്റ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. മരിച്ച രാജുവിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി യിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓമനയാണ് ഭാര്യ. മക്കൾ: ജാൻസി, ആൻസി, ഷിജി.