സിനിമയിലോ ജീവിതത്തിലോ ഈ ലോകത്തിന് ആരും അനിവാര്യരല്ലെന്ന് നടി പാര്‍വതി. സിനിമ മേഖലയില്‍ നമ്മള് ഓരോരുത്തരും അനിവാര്യമാണെന്ന ചിന്ത എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം കാട്ടിത്തരുന്നതെന്ന് പാര്‍വതി പറയുന്നു. ഈ ലോകത്ത് ആരും അനിവാര്യമല്ല. പല സിനിമയുടെയും അഭിഭാജ്യഘടകമായിരുന്നു ജഗതി.
നമ്മളില്ലെങ്കിലും ആ ലോകം മുന്നോട്ട് പോകുമെന്ന പോലെ അദ്ദേഹമില്ലതെയും സിനിമാ ലോകം മുന്നോട്ട് പോകുന്നു. അതുകൊണ്ട് ജഗതി സാറിന്റെ അനുഭവം ഓരോരുത്തരുടെയും ഉള്ളില്‍ ഉണ്ടാകണമെന്നും അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ അഹങ്കാരമെല്ലാം മാറിക്കിട്ടുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു. ആത്മവിശ്വാസമുള്ള സ്ത്രീകളെ കണ്ടാല്‍ അഹങ്കാരിയായി തോന്നും. എന്നാല്‍ പുരുഷനാണെങ്കില്‍ അത് അവന്റെ ആത്മവിശ്വാസമയി ലോകം കരുതുന്നുവെന്നും പാര്‍വതി പറയുന്നു. പാര്‍വതി മുഖ്യവേഷത്തിലെത്തിയ ടേക്ഓഫ് തിയറ്ററുകളില്‍ ഗംഭീര വിജയം നേടിയിരുന്നു.