ലോകത്ത് സ്ത്രീകള്‍ക്കെതിരേ ഏറ്റവുമധികം പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പലപ്പോഴും ഇരകളെ അപമാനിക്കുന്ന നിലപാടുകളാണ് സമൂഹവും കൈക്കൊള്ളുക. എന്നാല്‍ പീഡനവീരനെ പരസ്യമായി തല്ലി ആ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇട്ടിരിക്കുകയാണ് ഹരിയാനയിലെ ഒരുകൂട്ടം അമ്മമാര്‍. ഒഡിഷയിലെ ബാരിപാഡയിലാണ് സംഭവം. വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെ നാട്ടുകാര്‍ പൊതു നിരത്തില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ മരക്കാണ്ടി െ്രെപമറി സ്കൂളിലെ അധ്യാപകനെയാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
അമ്മമാരുടെ കാലിലെ ചെരുപ്പിന്റെ ചൂടറിഞ്ഞത് ദുര്‍ഗ ചരണ്‍ ഗിരി എന്ന അധ്യാപകനാണ്. വടി ഉപയോഗിച്ചും ചെരുപ്പ് ഊരിയും ഇവര്‍ ദുര്‍ഗ ചരണെ മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകന്റെ രണ്ട് കൈകളും രണ്ട് സ്ത്രീകള്‍ പിടിച്ചുവെച്ച ശേഷമായിരുന്നു മര്‍ദ്ദനം. ഒടുവില്‍ പോലീസ് എത്തിയാണ് നാട്ടുകാരുടെ ആക്രമണത്തില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയത്. വീഡിയോ ദൃശ്യങ്ങളിതാ.