ബാ​ങ്കിം​ഗ് ഇ​ട​പാ​ടി​ലെ പോ​ക്ക​റ്റ​ടി..! ഇടപാടുകാരെ ചൂഷണം ചെയ്യുന്ന ബാങ്കുകളുടെ നടപടിക്കെതിരെ വ്യാഴാഴ്ച ഇ​ട​പാ​ട് ര​ഹി​ത​ദി​നാ​ച​ര​ണം ആചരിക്കും

bankതൃ​ശൂ​ർ: ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ള​ട​ക്കം പ​ല പേ​രു​ക​ളി​ൽ പു​തി​യ ചാ​ർ​ജു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി ഇ​ട​പാ​ടു​കാ​രെ ചൂ​ഷ​ണം​ ചെ​യ്യു​ന്ന​തി​നെ​തി​രേ ആ​റി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി “ഇ​ട​പാ​ട് ര​ഹി​ത​ദി​നം’ ആ​ച​രി​ക്കും. അ​ഖി​ലേ​ന്ത്യാത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച ബാ​ങ്ക് ആ​ൻ​ഡ് ഫി​നാ​ൻ​സ് അ​ക്കൗ​ണ്ട് ഹോ​ൾ​ഡേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​ദി​വ​സം ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ തൃ​ശൂ​രി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു.

റി​സ​ർ​വ് ബാ​ങ്കും ബാ​ങ്കിം​ഗ് ഓം​ബു​ഡ്സ്മാ​നും ഈ ​വി​ഷ​യ​ത്തി​ൽ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കാത്തതും, രാ​ജ്യ​ത്തെ പ്ര​മു​ഖ രാ​ഷ്്ട്രീ​യ ക​ക്ഷി​ക​ൾ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. സൂ​ച​നാപ്ര​തി​ഷേ​ധ​ത്തി​ൽ ബാ​ങ്ക്, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ 24, 25, 26 തീ​യ​തി​ക​ളി​ലും ഇ​ട​പാ​ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

സ​മ​ര​ത്തി​നു വാ​ട്സാ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ക്കു​ന്നു​ണ്ട്.
സ​മ​രാ​ഹ്വാ​നം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് അ​ഞ്ചി​നു വൈ​കീ​ട്ട് 4.30 മു​ത​ൽ തൃ​ശൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​എം. ഷെ​രീ​ഫ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യിം​സ് മു​ട്ടി​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ആ​ന്പ​ക്കാ​ട​ൻ, സി.​വി.​മു​ത്തു, കെ.​സി. കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബാ​ങ്കിം​ഗ് ഇ​ട​പാ​ടി​ലെ പോ​ക്ക​റ്റ​ടി
വി​വി​ധ രീ​തി​ക​ളി​ൽ, പ​ല പേ​രു​ക​ളി​ൽ, പു​തി​യ​ത​രം ചാ​ർ​ജു​ക​ൾ. ന​മ്മു​ടെ പ​ണം ന​മു​ക്ക് എ​ടു​ക്ക​ണ​മെ​ങ്കി​ൽ ബാ​ങ്കു​ക​ൾ​ക്കു ക​പ്പം​ന​ല്കേ​ണ്ട ഗ​തി​കേ​ടാ​ണ്. പ​ണം​കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും സ​ർ​വീ​സ് ചാ​ർ​ജ് ന​ല്ക​ണം. ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ​കു​റ​ച്ച് ക​റ​ൻ​സി ര​ഹി​ത “ഡി​ജി​റ്റ​ൽ ഇ​ന്ത്യ’​ക്ക് പ്ര​ച​ാര​ണം ന​ല്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ കൊ​ള്ള എ​ന്ന​താ​ണ് വൈ​രു​ദ്ധ്യം. നോ​ട്ടു​നി​രോ​ധ​ന​ത്തി​നു​ശേ​ഷമാണ് പു​തി​യ സ​ർ​ചാ​ർ​ജു​ക​ളും സ​ർ​വീ​സ് ടാ​ക്സു​ക​ളും ഈ​ടാ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. ബാ​ങ്കിം​ഗ് ചൂ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്നും ജ​ന​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട റി​സ​ർ​വ് ബാ​ങ്കും ബാ​ങ്കിം​ഗ് ഓം​ബു​ഡ്സ്മാ​നും വി​ഷ​യം ക​ണ്ട മ​ട്ടി​ല്ല. രാ​ഷ്്ട്രീ​യ ക​ക്ഷി​ക​ളും മൗ​ന​ത്തി​ലാ​ണ്.
സ്വ​ന്തം പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നും പി​ൻ​വ​ലി​ക്കു​ന്ന​തി​നും അ​ധി​ക ചാ​ർ​ജും സ​ർ​ക്കാ​രി​നു സ​ർ​വീ​സ് ടാ​ക്സും ന​ല്കേ​ണ്ടി​വ​രു​ന്ന ദു​ഃസ്ഥി​തി​യാ​ണ്. പ​ണ​മി​ട​പാ​ടു​ക​ളും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ബാ​ങ്കു​ക​ൾ വ​ഴി​യാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്യു​ന്പോ​ഴാ​ണ് ഓ​രോ ഇ​ട​പാ​ടും ജ​ന​ത്തി​ന്‍റെ പോ​ക്ക​റ്റ് ചോ​ർ​ത്തു​ന്ന​ത്.
കൊ​ള്ള​യു​ടെ പു​തി​യ രീ​തി​ക​ൾ:
1. ബാ​ങ്കു​ക​ൾ രാ​ജ്യ​ത്തെ ഗ്രാ​മം, പ​ട്ട​ണം, ന​ഗ​രം എ​ന്നി​ങ്ങ​നെ വി​ഭ​ജി​ച്ച് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്.
2. മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത​വ​രി​ൽ​നി​ന്നും 200 രൂ​പ​യും മ​റ്റ് അ​ധി​ക ടാ​ക്സു​ക​ളും ഇ​ന്നു​മു​ത​ൽ ഈ​ടാ​ക്കും.
3. ഓ​രോ മാ​സ​വും ബാ​ങ്കു​ക​ളി​ൽ മൂ​ന്നു​ത​വ​ണ​യി​ൽ കൂ​ടു​ത​ൽ പ​ണം നേ​രി​ട്ട് നി​ക്ഷേ​പി​ച്ചാ​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കും.
4. എ​ടി​എം മാ​സ​ത്തി​ൽ മൂ​ന്നു​ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ഉപയോഗിച്ചാ​ൽ സ​ർ​വീ​സ് ചാ​ർ​ജും ടാ​ക്സും ഈ​ടാ​ക്കും.
5. എ​സ്എം​എ​സ് ചാ​ർ​ജും ഇ​ട​പാ​ടു​കാ​ർ ന​ല്ക​ണം.

Related posts