ദമ്പതികളുടെ ശ്രദ്ധയ്ക്ക്! മൂന്നാമതുംപെണ്‍കുട്ടിയാണോ? പ്രോത്സാഹന സമ്മാനം21,000 രൂപ; കുടുംബത്തിന്റെ സാമ്പത്തികനിലയോ മതമോ ജാതിയോ പ്രശ്‌നമല്ലെന്ന് സര്‍ക്കാര്‍

girl_child_0204ചണ്ഡീഗഡ്: മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ചാൽ കുടുംബത്തിന് 21,000 രൂപ സമ്മാനം. ഹരിയാന സർക്കാരിന്‍റെ ആപ്കി ബേട്ടി, ഹമാരി ബേട്ടി പദ്ധതി പ്രകാരമാണ് സർക്കാർ പണം നൽകുന്നത്.

2015 ഓഗസ്റ്റ് 24നുശേഷം മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ച കുടുംബങ്ങൾക്ക് ധനസഹായം നൽകും. പണം ലഭിക്കുന്നതിന് കുടുംബത്തിന്‍റെ സാന്പത്തികനിലയോ മതമോ ജാതിയോ പ്രശ്നമല്ലെന്ന് സർക്കാർ അറിയിച്ചു. സ്ത്രീ പുരുഷാനുപാതം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കു മുൻഗണന നൽകുന്നതിനായാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കൂടാതെ, ബിപിഎൽ, എസ‌്സി വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിൽ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്കും ആപ്കി ബേട്ടി, ഹമാരി ബേട്ടി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

Related posts