നടി സൊനാക്ഷി സിൻഹ ഒരു വിചിത്ര സ്വഭാവക്കാരിയാണെന്നു സംവിധാകൻ സുൻഹിൽ സിപ്പി. ഒത്തിരി തമാശകൾ പറയും. എന്നാൽ ജോലിയുടെ കാര്യത്തിൽ നടി സീരിയസാണെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. സൊനാക്ഷി സിൻഹയെയും കനാൻ ഖില്ലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സുൻഹിൽ സിപ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് നൂർ. ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രീകരണത്തിന് ശേഷമാണ് സൊനാക്ഷി സിൻഹയെ കുറിച്ച് സംവിധായകന്റെ ഈ വെളിപ്പെടുത്തൽ.
ഷൂട്ടിംഗ് സെറ്റിൽ നിന്ന് തനിക്കുണ്ടായ അനുഭവമാണ് സംവിധായകൻ പറഞ്ഞത്. സെറ്റിലെ നടിയുടെ പെരുമാറ്റത്തെക്കുറിച്ചാണ് സംവിധായകൻ ഇത്തരത്തിൽ തുറന്ന് പറഞ്ഞത്. സബ ഇംത്യാസിന്റെ കറാച്ചി യു ആർ കില്ലിങ് മീ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവലിലെ നൂർ എന്ന കഥാപാത്രത്തെയാണ് സൊനാക്ഷി അവതരിപ്പിക്കുന്നത്. സൊനാക്ഷി സിൻഹയെ തന്നെയാണ് ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. നടി ആ റോൾ വളരെ ആത്മാർത്ഥതയോടെ ചെയ്തുവെന്ന് സംവിധായകൻ സുൻഹിൽ സിപ്പി പറയുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു ചിത്രമാണ് നൂർ. ചിത്രത്തിലെ ഓരോ കഥാപാത്രവും വ്യത്യസ്തമാണെന്ന് സംവിധായകൻ പറഞ്ഞു.