ഭക്രാനംഗല്‍ കനാല്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയത് 11 മൃതദേഹങ്ങളും നാല് തലയോട്ടികളും; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താനുള്ള ശ്രമത്തില്‍ പോലീസ്‌

bhakranangal

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ജി​ന്ദ് ജി​ല്ല​യി​ൽ ക​നാ​ൽ വൃ​ത്തി​യാ​ക്ക​ലി​നി​ടെ 11 മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു. ഇ​വി​ടു​ത്തെ ഭ​ക്രാ​നം​ഗ​ൽ ക​നാ​ലി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു പു​റ​മേ നാ​ല് ത​ല​യോ​ട്ടി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഷി​ക ക​നാ​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ഒ​ന്നു മു​ത​ൽ പ​ത്തു​മാ​സം വ​രെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഗാ​ർ​ഹി, നി​ർ​വാ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. 11 മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം സ്ത്രീ​ക​ളു​ടേ​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​തി​ലൊ​ന്ന് പ​ഞ്ചാ​ബി​ലെ സാം​മ്ന സ്വ​ദേ​ശി സ​ത്നാം സിം​ഗാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​

പ​ഞ്ചാ​ബി​ൽ​നി​ന്ന് ഹ​രി​യാ​ന​യി​ലേ​ക്ക് ക​നാ​ൽ പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ശു​ചീ​ക​ര​ണ​ത്തി​നാ​യി ക​നാ​ലി​ലെ വെ​ള്ളം ഗ​ണ്യ​മാ​യി കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ങ്ങ​നെ ഇ​ത്ര​യ​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​നാ​ലി​ലെ​ത്തി​യെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. പ​ല​പ്പോ​ഴും കു​ളി​ക്കു​ന്ന​തി​നി​ടെ ആ​ളു​ക​ൾ മു​ങ്ങി​മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലേ​യും പ​ഞ്ചാ​ബി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടി​യ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും, ഇ​വി​ടെ നി​ന്നു കാ​ണാ​താ​യ ആ​ൾ​ക്കാ​രു​ടെ വി​വ​രം ശേ​ഖ​രി​ച്ച് വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ങ്ങ​ൾ ന​ർ​വാ​ണ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts