മൂന്നാർ: മൂന്നാറിൽ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മൂന്നാറിലെ കൈയേറ്റക്കാർക്ക് അനുകൂലമായി നിലകൊണ്ട എ.കെ.മണിയോട് വിശദീകരണം തേടുമെന്നും ഹസൻ മൂന്നാറിൽ പറഞ്ഞു.
കൈയേറ്റം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്നും ഹസൻ പറഞ്ഞു. കൈയേറ്റ മാഫിയക്കെതിരേ നടപടി ആവശ്യപ്പെട്ട് മൂന്നാറിൽ ഹസൻ സത്യാഗ്രഹം നടത്തുന്നുണ്ട്.