ലേഡി സൂപ്പർ താരം മഞ്ജുവാര്യർ ആദ്യമായി പൃഥ്വിക്കൊപ്പം അഭിനയിക്കുന്നു. വേണു സംവിധാനം ചെയ്യുന്ന ഗബ്രിയേലും മാലാഖമാരും എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയെക്കുറിച്ചുള്ള ഒൗദ്യോഗിക വിവരം പുറത്തുവിട്ടു.
ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ വേണുവാണ് സംവിധാനം ചെയ്യുന്നത്. വേണു ആദ്യമായി സംവിധാനം ചെയ്ത ദയ എന്ന സിനിമയിൽ നായികയായി എത്തിയത് മഞ്ജു വാര്യരായിരുന്നു. തുടർന്ന് മുന്നറിയിപ്പ് എന്ന മമ്മുട്ടി ചിത്രവും വേണു സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഫഹദ് ഫാസിൽ നായകനാവുന്ന കാർബണ്‍ എന്ന സിനിമയും സംവിധാനം ചെയ്യുന്നത് വേണുവാണ്. അതിന് ശേഷമാണ് ഗബ്രിയേലും മാലാഖമാരും എന്ന പ്രൊഡക്ടിനു തുടക്കം കുറിക്കുക.
സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് വിജയത്തിലേക്കുള്ള മടങ്ങിവരവായിരുന്നു. ഒന്നിനു പുറകെ ഒന്നായി നിരവധി സിനിമകളാണ് മഞ്ജുവിനെ തേടിയെത്തുന്നത്. ഇതോടെ മലയാളസിനിമയുടെ ലേഡി സൂപ്പർസ്റ്റാറായി വിലസുകയാണ് മഞ്ജു.