സിനിമ, ടിവി രംഗത്ത് പുത്തൻ പ്രതിഭകളെ വാർത്തെടുക്കാനായി കാൻഡിൽസ് പ്രൊഡക്ഷൻസ് കോട്ടയത്ത് ഒരു സ്റ്റാർ ബ്ലാസ്റ്റ് അവധിക്കാല പരിശീലന ക്യാന്പ് നടത്തുന്നു. സംഗീതം, അഭിനയം, അവതരണം എന്നീ വിഭാഗങ്ങളിലായി പ്രത്യേകം പരിശീലനകളരികളാണ് സംഘടിപ്പിക്കുന്നത്. സംഗീത സംവിധായകരായ ശരത്ത്, അറയ്ക്കൽ നന്ദകുമാർ, അഭിനയരംഗത്തെ ദേശീയ അവാർഡ് ജേതാക്കളായ മുസ്തഫ, പ്രഫ. അലിയാർ, ടിവി അവതരണ രംഗത്ത് കഴിവു തെളിയിച്ച അവതാരക കുമാരി മീര, പ്രശസ്ത സൈക്കോളജിസ്റ്റ് വിപിൻ വി. റോൾഡന്റ് എന്നീ പ്രമുഖർ ക്ലാസുകൾ നയിക്കും.
ഏപ്രിൽ 17 മുതൽ 23 വരെ നീളുന്ന പരിശീലന ക്യാന്പിനുശേഷം, സിനിമ, ടിവി രംഗത്തേക്കുള്ള ഒഡീഷനുകൾ ഈ പ്രോഗ്രാമിൽ ഉണ്ട ായിരിക്കും. ക്യാന്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ പന്ത്രണ്ട ിന് മുൻപ് ബന്ധപ്പെടുക.
ഫോണ്: 9447808804