തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമാകുന്നു. ശന്പളവും പെൻഷനും മുടങ്ങിയേക്കും. കൂടാതെ തലസ്ഥാന നഗരത്തിലെ എടിഎമ്മുകളിൽ പണം ഇല്ലാത്തതും ജനങ്ങളെ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 79 ട്രഷറികളിൽ നോട്ട് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്നലെ 24 ട്രഷറികളിൽ നോട്ട് എത്തിയില്ലെന്നാണ് ധനകാര്യവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. നോട്ട് ക്ഷാമം പരിഹരിക്കാൻ വേണ്ട അടിയന്തിര നടപടികൾ കൈക്കൊള്ളാൻ റിസർവ് ബാങ്കിനും എസ്ബിഐക്കും സർക്കാർ നിർദേശം നൽകി. ട്രക്ക് സമരമാണ് നോട്ട് പ്രതിസന്ധിക്ക് കാരണമെന്നാണ് റിസർവ് ബാങ്ക് അധികൃതർ നൽകുന്ന വിവരം.
Related posts
കാൽനടക്കാർ സൂക്ഷിച്ചോ… കുറവൻകോണത്തെ ട്രാഫിക് പോസ്റ്റ് അപകടാവസ്ഥയിൽ; ഏതുനിമിഷവും അപകടം സംഭവിക്കാം
പേരൂർക്കട: കുറവൻകോണം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പോസ്റ്റ് അപകടാവസ്ഥയിൽ. കവടിയാർ ജംഗ്ഷനിൽ നിന്ന് പട്ടത്തേക്ക് പോകുന്ന ഭാഗത്ത് ഇടതുവശത്തായിട്ടാണ് ഫുട്പാത്തിനോട് ചേർന്ന്...കേരളത്തിന്റെ സിൽവർലൈൻ പദ്ധതി വീണ്ടും ചർച്ചയാവുന്നു; പുതിയ നിബന്ധനകൾ ചെലവ് കൂട്ടും
തിരുവനന്തപുരം: കേരളത്തിന്റെ അർധഅതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൽ വീണ്ടും ചർച്ചയിലേക്ക്. പുതിയ നിബന്ധനകൾ അംഗീകരിച്ചാൽ സില്വര് ലൈന് പദ്ധതിക്ക് അനുമതി...അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്
കാട്ടാക്കട: അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവ് മരിച്ചു. പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ഞായറാഴ്ച രാത്രി...