പൂന: പൂന സൂപ്പർ ജയന്റ് മുൻ നായകൻ എം.എസ്.ധോണിക്ക് താക്കീത്. ഐപിഎൽ കളി മര്യാദ ലംഘിച്ചെന്ന കുറ്റം ആരോപിച്ചാണ് ധോണിയെ താക്കീത് ചെയ്തിരിക്കുന്നത്. സംഭവത്തെകുറിച്ച് ഐപിഎൽ ഭരണസമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ധോണി ചെയ്ത കുറ്റമെന്താണ് എന്നതിനെ സംബന്ധിച്ചു കൂടുതൽ വിശദീകരണങ്ങളില്ല.
പൂന താരം എം.എസ്.ധോണിയെ കർശനമായി താക്കീത് ചെയ്യാൻ മാച്ച് റഫറി തീരുമാനിച്ചിരിക്കുന്നു. ഐപിഎൽ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചതിനാണ് താക്കീത്. കളിയുടെ മര്യാദയ്ക്കു നിരക്കാത്ത കുറ്റം ചെയ്തതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മാച്ച് റഫറിയുടേതാണ്- വാർത്താക്കുറിപ്പിൽ പറയുന്നു
അതേസമയം, മുംബൈയ്ക്കെതിരെ മത്സരത്തിനിടെ ഇമ്രാൻ താഹിറിന്റെ ഓവറിൽ പൊള്ളാർഡിനെതിരെ ഉയർന്ന അപ്പീലിലിൽ ധോണി തമാശയ്ക്ക് ഡിആർഎസ് റിവ്യൂവിനായി ചലഞ്ച് ചെയ്തതാണ് താക്കീതിനു കാരണമായതെന്നാണു സൂചന. ഐപിഎല്ലിൽ ഡിആർഎസ് റിവ്യൂ അനുവദിക്കുന്നില്ല.