കുട്ടികൾ കേൾക്കരുത്..! പൊതുവേദിയിൽ ജിഷ്ണുവിന്‍റെ അമ്മയെ പരിഹസിച്ച് മന്ത്രി; യുഡിഎഫിന്‍റെയും ബിജെപിയുടെയും കൈയിലാണ് ഇപ്പോൾ മഹിജയെന്ന് എം.എം.മണി

mm-mani-sതിരുവനന്തപുരം: മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ജിഷ്ണുവിന്‍റെ അമ്മയെ പരിഹസിച്ച് മന്ത്രി എം.എം.മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്കുവന്നാൽ മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിയിൽ മുഖ്യമന്ത്രി കാണാൻ ചെല്ലുന്പോൾ അവർ കതകടച്ചിട്ടാൽ അത് വേറെ പണിയാകുമായിരുന്നു എന്നാണ് മണിയുടെ പരാമർശം. യുഡിഎഫിന്‍റെയും ബിജെപിയുടെയും കൈയിലാണ് ഇപ്പോൾ മഹിജയെന്നും മലപ്പുറത്ത് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ എം.എം.മണി ആരോപിച്ചു.

മഹിജയുടെ സമരത്തിനെതിരേ നേരത്തേയും എം.എം.മണി രംഗത്തെത്തിയിരുന്നു. പോലീസ് ആസ്ഥാനത്ത് മനപൂർവം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു മണി മുന്പ് ആരോപിച്ചത്.

Related posts