തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്ന് കെ.എം.ഷാജഹാൻ. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടണമെന്നും ഷാജഹാൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും ഷാജഹാൻ വ്യക്തമാക്കി.
ജൂഡീഷ്യൽ കസ്റ്റഡിയിൽ നിന്നും കോടതിയുടെ പ്രത്യേക അനുവാദത്തോടെ എൽഎൽബി പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് ഷാജഹാൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. മകനെ വിട്ടയക്കമമെന്നാവശ്യ്പപെട്ട് ഷാജഹാന്റഎ അമ്മ തങ്കമ്മ നിരാഹാരസമരം തുടരുകയാണ്. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഷാജഹാന് പങ്കുണ്ടെന്ന് ആരോപിച്ചാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്.