കാലാവസ്ഥയെ കൈപ്പിടിയിലൊതുക്കാന്‍ ഗൂഗിള്‍! മോട്ടര്‍ ഉപയോഗിച്ച് കാര്‍മേഘങ്ങളെ പറപറപ്പിക്കും; ഗൂഗിള്‍ വിന്റ് എന്ന സാങ്കേതികവിദ്യയെക്കുറിച്ചറിയാം

google-windകൃതൃമിമമായി മഴ ഉണ്ടാക്കുന്ന വിദ്യ കേരളമടക്കം പലയിടങ്ങളിലും പരീക്ഷിക്കാനൊരുങ്ങുകയാണ്. പലവിധത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ പ്രധാനം. ഇപ്പോളിതാ ക്ലൗഡി സീഡിംഗിനേക്കാളും മികച്ച കാലാവസ്ഥാ നിയന്ത്രണ സംവിധാനവുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളിലൊന്നാണ് നെതര്‍ലാന്റെസ്. പലകാര്യങ്ങളിലും അവര്‍ അതീവസമ്പന്നരുമാണ്.

എന്നാല്‍ വര്‍ഷത്തില്‍ നല്ലൊരു ഭാഗവും കനത്ത മഴ ലഭിക്കുന്ന നെതര്‍ലെന്റുകാര്‍ക്ക് ഉറക്കെമഴുന്നേറ്റ് കര്‍ട്ടന്‍ പാളികള്‍ നീക്കുമ്പോള്‍ സൂര്യകിരണങ്ങള്‍ അരിച്ചിറങ്ങുന്നത് കാണാന്‍ സാധിക്കുന്നില്ല എന്ന പരാതിയെ പരിഹരിക്കാനാണ് ഗൂഗിള്‍ വിന്റ് എന്ന പുതിയ സാങ്കേതികവിദ്യയുമായി മുന്നോട്ട് വരുന്നത്. ഹോളണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടിമില്ലുകള്‍ ഉപയോഗിച്ച് ഈ ഉദ്യമം സാധ്യമാക്കുമെന്നും ഗൂഗിള്‍ പുറത്ത് വിട്ട വീഡിയോയില്‍ അവകാശപ്പെടുന്നു. കാറ്റാടി മില്ലുകളെ മോട്ടര്‍ ഉപയോഗിച്ച് കറക്കി ആകാശത്തിലെ മഴമേഘങ്ങളെ പറപറപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍മേഘങ്ങളെ എത്തിച്ച് മഴപെയ്യിക്കാനുള്ള സൗകര്യം വരെയുണ്ടെന്ന് ഗൂഗിള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

 

Related posts