കുമരകം: ദമ്പതികളെ കാണാതായ കേസിന്റെ അന്വേഷണ ചുമതല വെസ്റ്റ് സിഐയ്ക്ക് കൈമാറി. കേരളം, തമിഴ്നാട് അട ക്കുള്ള സ്ഥലങ്ങളിൽ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. 20 പോലീസുകാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നല്കുന്നു. ഇതിനു പുറമേ എസ്പി, സിഐ എന്നിവരുടെ സ്പെഷൽ സ്ക്വാ ഡിലെ അംഗങ്ങളും കേസ് അന്വേഷണത്തിലാണ്. പതിനായിര ത്തിലധികം വാഹനങ്ങൾ ഇതിനകം പരിശോധനയ്ക്കു വിധേയ മാക്കി.
കേരളത്തിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പാർക്കിംഗ് ഏരിയകൾ തുടങ്ങിയ സ്ഥലങ്ങൾ പോലീസ് അരിച്ചുപെറുക്കി. കാറിന് പെട്രോൾ വാങ്ങാൻ എത്തി യിട്ടുണ്ടോ എന്നറിയുന്നതിന് കേരളത്തിലെ മുഴുവൻ പെട്രോൾ പന്പുകളിലും അന്വേഷണം നടത്തി. കഴിഞ്ഞ ആറിലെ ഹർത്താൽ ദിനത്തിൽ രാത്രി ഒന്പതിനു കാറിൽ ഭക്ഷണം വാങ്ങാൻ കോട്ടയം ടൗണിലേക്കു പോയ അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ട ത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണു കാണാ തായത്.
അന്വേഷണത്തിന്റെ ഭാഗമായി കോട്ടയത്തും പരിസരങ്ങളി ലുമുള്ള ആറും തോടും പരിശോധിച്ചു. പാതാളകരണ്ടി ഉപയോ ഗിച്ചാണ് വെള്ളത്തിൽ പരിശോധന നടത്തിയത്. കാർ അപകട ത്തിൽപ്പെട്ട് ആറ്റിൽ വീണോ എന്നറിയുന്നതിനാണ് പരിശോധന. വേന്പനാട് കായലിലും പരിശോധന നടത്തി.
അറുപറ പുഴയിൽ ഇന്നും തെരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. വീടിനു സമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകൾ
ക്കു മുന്പു വാങ്ങിയ മാരുതി വാഗണ് ആർ ഗ്രെ കളർ കാറിലാണു കോട്ടയത്തി നു പുറപ്പെട്ടത്. കെഎൽ 5 എജെ 7183 എന്ന താത്കാലിക രജി സ്ട്രേഷൻ നന്പരാണു കാറിന്.
കോട്ടയം സെൻട്രൽ
ജം
ഗ് ഷനു സമീപമുള്ള രണ്ടു ഹോട്ടലുകളിൽ ദന്പതികൾ പല പ്പോഴും ഭക്ഷണം വാങ്ങാൻ എ ത്താറുണ്ടായിരുന്നു. ഫാത്തിമ (13), ബിലാൽ (ഒന്പത്) എന്നീ രണ്ടു മക്കളെയും ഹാഷിമിന്റെ പിതാവ് അബ്ദുൾ ഖാദറിനെ ഏല്പിച്ച ശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ, ഡ്രൈ വിംഗ് ലൈസൻസ്, എടിഎം കാർഡുകൾ ഇവയെല്ലാം വീട്ടി ൽ വച്ചശേഷമാണു പോയിരിക്കുന്നത്.
അന്വേഷണത്തിൽ ഇവർ നഗരത്തിലെ ഹോട്ടലുകളിലൊ ന്നും ചെന്നിട്ടില്ലെന്നാണു വിവ രം. ഹാഷിമിനു ഡ്രൈവിംഗ് നന്നായി അറിയില്ലെന്നും അതു കൊണ്ടു തന്നെ ദൂരസ്ഥലത്തേ ക്ക് യാത്രപോകാൻ സാധ്യത വളരെക്കുറവാണെന്നുമാണ് പോലീസിന്റെ നിഗമനം. വെള്ളി യാഴ്ച വൈകുന്നേരം എറണാകുളം നോർത്ത് സ്റ്റേഷ നിൽ നിന്നു മുസ്ലിം വേഷം ധരിച്ച യുവതിയും പുരുഷനും ട്രെയിനിൽ കയറുന്നതു മല്ല പ്പള്ളി സ്വദേശികളും അധ്യാപക രുമായ ദന്പതികൾ ശ്രദ്ധിച്ചിരുന്നു.
തിരുവനന്തപുരത്തേക്കുള്ള വേണാട് എക്സ്പ്രസിൽ അടു ത്തടുത്ത സീറ്റുകളിലായിരുന്നു ഇവരുടെ യാത്ര. സംസാര ത്തിനിടെ കോട്ടയത്തിനാണെന്നു ദന്പതികൾ പറഞ്ഞിരുന്നു. കോട്ടയം സ്റ്റേഷൻ എത്തിയപ്പോൾ ഇവർ യാത്ര കൊല്ലത്തേക്കാ ണെന്നു തിരുത്തിപ്പറഞ്ഞു. ഇന്നലെ പത്രങ്ങളിൽ ഇവരുടെ ഫോട്ടോയും കാണാതായ വിവരവും കണ്ട അധ്യാപക ദന്പതികൾ പോലീസിൽ വിവരം അറിയിച്ചു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാണാതായ ഹാഷിമും ഭാര്യ ഹബീബയുമല്ല അതെന്നു കണ്ടെത്തുകയാ യിരുന്നു. ഹാഷിമും ഹബീബയും മാനസിക അസ്വസ്ഥതകൾക്കു ചികിത്സയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ഹാഷിമിന്റെ അമ്മ മരിച്ചതോടെ ഇദ്ദേഹം മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നു ബന്ധുക്കളും പറഞ്ഞു. ഏതു തരത്തിലുള്ള മാനസിക അസ്വസ്ഥതയാണ് ഹാഷിമിനുള്ളതെന്ന റിയാൻ ഹാഷിം ചികിത്സിയ്ക്കുന്ന ഡോക്ടറിൽ നിന്ന് പോലീസ് മൊഴിയെടുത്തു.
ഹാഷിമിന്റെ സഹോദരൻ സാദിഖ്, സഹോദരി റഹ്മത്ത്, ഇവരുടെ ഭർത്താവ് അബ്ദുൾ സലാം എന്നിവർ സംഭവമറിഞ്ഞു മസ്കറ്റിൽ നിന്നു വീട്ടിൽ എത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ, ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, വെസ്റ്റ് സിഐ നിർമൽ ബോസ്, കുമരകം എസ്ഐ ജി. രജൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ 50 പോലീസ് ടീം സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണത്തിലാണ്.