ചാലക്കുടി: അനധികൃതമായി പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്കൂളിൽ ജോലി നല്കി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ചൈതന്യ എന്ന പേരിലുള്ള സിബിഎസ്ഇ സ്കൂളിലേക്കാണ് അധ്യാപകരായി നിയമിച്ച് പണം തട്ടിയെടുത്തതായി ഒരു കൂട്ടം അധ്യാപകർ പത്രസമ്മേള ത്തിൽ ആരോപി ച്ചത്.
പത്രപ്പരസ്യം കണ്ട് ജോലിക്കുവേണ്ടി എത്തിയവരിൽനിന്നു രണ്ടും മൂന്നും ലക്ഷം രൂപ വാങ്ങിയായിരുന്നു നിയമനം. എന്നാൽ, സ്കൂൾ അനധികൃതമാണെന്നു മനസിലാക്കിയ അധ്യാപകർ കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. എന്തെങ്കിലും കാരണത്താൽ വിരമിക്കുകയാണെങ്കിൽ 90 ദിവസത്തിനുള്ളിൽ പണം തിരികെ നല്കാമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്.
ശരിയായ അധികാര പത്രങ്ങളോ അംഗീകാരമോ ഇല്ലാതെ ഒരു വാടകവീട്ടിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിൽ ആകെ ഒന്പതു കുട്ടികളാണ് ഉണ്ടായിരുന്നത്. ചാലക്കുടിയിലും ഒല്ലൂരിലും പ്രവർത്തിക്കുന്ന സ്കൂളിൽ ഇപ്പോഴും പണം വാങ്ങി അധ്യാപകരേയും ജീവനക്കാരേയും നിയമിക്കുകയാണെന്നും പരാതി യിൽ പറയുന്നു.
കാര്യം മനസിലാക്കാതെ നിരവധി യുവതീയുവാക്കളാണ് തട്ടിപ്പിന് ഇരയാവുന്നതെന്നു തട്ടിപ്പിനിരയായവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ഡിവൈഎസ്പിക്കു പരാതി നല്കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ തങ്ങൾ സമരം നടത്തുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത അധ്യാപകർ അറിയിച്ചു.
സംഗമിത്ര, സഞ്ജീവൻ എന്നിവരുടെ പേരിലാണു പോ ലീസിൽ പരാതി നല്കിയിരിക്കുന്നത്. കബളിപ്പിക്കപ്പെട്ടവർ നേരത്തെ നിരവധി പരാതികൾ നല്കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, തൊഴിൽ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നല്കിയിട്ടുണ്ട്.