പയ്യന്നൂര്‍: രാമന്തളിയില്‍ നടക്കുന്ന നാവിക അക്കാദമി മാലിന്യ പ്ലാന്റ് സമരത്തിനെതിരേ ഫളക്സ് പ്രചാരണം. 2013 ല്‍ മാലിന്യ പ്രശ്നമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് വിഷയം പൂഴ്ത്തിവയ്ക്കുകയും നാലുവർഷം കഴിഞ്ഞപ്പോൾ സമരത്തിനിറങ്ങിയതെന്തിനും ചോദിക്കുന്നതാണു ഫ്ലക്സ് ബോർഡ്. അന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയുമായിരുന്നു. അന്നു സമരം ചെയ്യാത്തതിന്റെ കാരണവും ഇതാണോയെന്നു ഫ്ലക്സ് ബോർഡിൽ ചോദിക്കുന്നു.
ഹിന്ദു തീവ്രവാദികളേയും അവസരവാദികളേയും സമര പന്തലിലെത്തിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും സ്ഥാനമോഹികളുടെ ഗൂഡാലോചനകള്‍ നാടിനാപത്താകുന്നുവെന്നും ഫ്ലക്സിലുണ്ട്. രാമന്തളി സെന്‍ട്രലിലാണു രാമന്തളി സൈബര്‍ വിംഗ് എന്ന പേരിൽ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
മുഖ്യമന്ത്രി പയ്യന്നൂരില്‍ നടത്തിയ ചര്‍ച്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നു സി.കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനകീയ സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ജനാരോഗ്യസമിതി പ്രവര്‍ത്തകര്‍ സമരം ശക്തമായി തുടരുകയായിരുന്നു. ഇരുകൂട്ടരും നവ മാധ്യമങ്ങളിലൂടെ അവരവരുടെ നിലപാട് ന്യായീകരിക്കാനുള്ള ശ്രമത്തിനിടെയാണു ഫ്ളക്സ് പ്രചാരണം.