ഇനി ഞായറാഴ്ച പെട്രോള്‍ പമ്പിലേക്ക് പോവണ്ട; പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിക്കാനും ഞായറാഴ്ച പമ്പുകള്‍ അടച്ചിടാനും അണിയറയില്‍ പദ്ധതിയൊരുങ്ങുന്നു

petrol

രാജ്യത്തെ വാഹന ഉടമകളെ വെട്ടിലാക്കിക്കൊണ്ട് രാജ്യത്തെ 25000 ത്തിലധികം വരുന്ന പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനസമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും അഖിലേന്ത്യാതലത്തില്‍ നീക്കം. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്. പമ്പു നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായാണ് പുതിയ തീരുമാനം.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. മെയ് 15 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം. അതേസമയം പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു.

Related posts