കൈനീട്ടം നല്‍കാന്‍ കാശില്ല..! എടിഎമ്മുകള്‍ കാലി; ബാങ്കുകള്‍ കൈമലര്‍ത്തുന്നു; വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ നിവൃത്തിയില്ലാതെ കേരളം;

എം.​സു​രേ​ഷ്ബാ​ബു

atm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നോ​ട്ട് ക്ഷാ​മം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. ന​ഗ​ര-​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​യി. വി​ഷു- ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ന് പ​ണം കി​ട്ടാ​തെ ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ടം ഓ​ടു​ന്ന കാ​ഴ്ച​യാ​ണ് സം​സ്ഥാ​ന​ത്തെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കാ​ണു​ന്ന​ത്. ബാ​ങ്കു​ക​ളി​ൽ നോ​ട്ടു​ക​ൾ എ​ത്താ​ത്ത​താ​ണ് നി​ല​വി​ൽ നോ​ട്ട് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വി​ധ ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

റി​സ​ർ​വ് ബാ​ങ്കി​ൽ നി​ന്നും ബാ​ങ്കു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന പ​ണം കു​റ​ച്ച​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. നോ​ട്ടു​ക​ളു​ടെ അ​ഭാ​വം സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളെ​യും സ​ർ​ക്കാ​രി​ന്‍റെ ബി​സി​ന​സി​നെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​ര​ത്തെ നോ​ട്ടു​ക്ഷാ​മം ബാ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ത​ല​സ്ഥാ​ന​മു​ള്‌​പ്പെ​ടെ​യു​ള്ള ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ ഓ​രോ​ദി​വ​സം ക​ഴി​യു​ന്തോ​റും കാ​ലി​യാ​കു​ന്ന എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. എ​ന്ന​ത്തേ​ക്ക് നോ​ട്ടു​ക്ഷാ​മം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് കൃ​ത്യ​മാ​യി ഉ​റ​പ്പു​ന​ൽ​കാ​നും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

എ​ടി​എ​മ്മു​ക​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി പ​ണം നി​റ​ച്ചി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ഷു- ആ​ഘോ​ഷം ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തും. സം​സ്ഥാ​ന​ത്തെ നോ​ട്ട് ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന പ​ണം ട്ര​ഷ​റി​ക​ളി​ൽ അ​ട​യ്ക്കാ​ൻ ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ലോ​ട്ട​റി വ​കു​പ്പി​നും ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും ല​ഭി​ക്കു​ന്ന പ​ണം ട്ര​ഷ​റി​ക​ളി​ൽ അ​ട​യ്ക്കു​ന്ന​ത് നി​ല​വി​ലെ നോ​ട്ട് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ഗ​മ​നം.

ഈ ​മാ​സം ക്ഷേ​മ പെ​ൻ​ഷ​ൻ, ശ​ന്പ​ള വ​ർ​ധ​ന​വ് ഉ​ൾ​പ്പെ​ടെ ന​ൽ​കാ​ൻ 2000 കോ​ടി രൂ​പ​യു​ടെ നോ​ട്ട് വേ​ണം. എ​ന്നാ​ൽ റി​സ​ർ​വ് ബാ​ങ്കി​ൽ നി​ന്നും കൂ​ടു​ത​ൽ നോ​ട്ടു​ക​ൾ ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ. നി​ല​വി​ലെ നോ​ട്ട് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ കേ​ന്ദ്ര​ധ​ന​മ​ന്ത്രാ​ല​യ​ത്തി​നും റി​സ​ർ​വ് ബാ​ങ്കി​നും ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts