കൗ​തു​ക​ക​ര​മാ​യ വി​ഷു​ദി​ന​ക്കാ​ഴ്ച..! മേ​ട സം​ക്ര​മ​ദി​ന​ത്തി​ലെ വി​ഷു​പ്പു​ല​രി​യെ വ​ര​വേ​ൽ​ക്കാ​ൻ പ​ണ്ടാ​ട്ടി പെ​രു​മ​യു​മാ​യ് കൊ​ര​യ​ങ്ങാ​ട് തെ​രു ഉ​ണ​ർന്നു

theru-lകൊ​യി​ലാ​ണ്ടി: മേ​ട സം​ക്ര​മ​ദി​ന​ത്തി​ലെ വി​ഷു​പ്പു​ല​രി​യെ വ​ര​വേ​ൽ​ക്കാ​ൻ  പ​ണ്ടാ​ട്ടി ച​മ​യ​വു​മാ​യ് ഇ​ത്ത​വ​ണ​യും കൊ​ര​യ​ങ്ങാ​ട് തെ​രു ഉ​ണ​രു​ന്നു.​കൊ​യി​ലാ​ണ്ടി കൊ​ര​യ​ങ്ങാ​ട് തെ​രു ഗ​ണ​പ​തി ക്ഷേ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ഘോ​ഷി​ച്ച് വ​രു​ന്ന  കൗ​തു​ക​ക​ര​മാ​യ വി​ഷു​ദി​ന​ക്കാ​ഴ്ച​യാ​ണ് പ​ണ്ടാ​ട്ടി വ​ര​വ്. ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ പ​ത്മ​ശാ​ലി​യ തെ​രു​വു​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പൗ​രാ​ണി​ക കാ​ലം മു​ത​ൽ പി​ന്തു​ട​ർ​ന്നുവ​രു​ന്ന ആ​ചാ​ര​പ​ര​മാ​യ ആ​ഘോ​ഷം കൂ​ടി​യാ​ണി​ത്. പ്രാ​ദേ​ശി​ക ഭേ​ദ​മ​നു​സ​രി​ച്ച് ച​പ്പ​കെ​ട്ട്, ചോ​യി​കെ​ട്ട്, ​യോ​ഗി പു​റ​പ്പാ​ട് എ​ന്നി​ങ്ങ​നെ​യും പ​ണ്ടാ​ട്ടി വ​ര​വ് അ​റി​യ​പ്പെ​ടു​ന്നു.​

പ​ണ്ടാ​ട്ടി ആ​ഘോ​ഷ​ത്തി​നുപി​ന്നി​ൽ ശി​വ​പാ​ർ​വ്വ​തി സം​ഗ​മ​ത്തി​ന്‍റെ ദി​വ്യാ​നു​ഭ​വ​മാ​ണ് തെ​ളി​യു​ന്ന​ത്. വി​ഷു ദി​ന​ത്തി​ൽ ഭ​ക്ത​രു​ടെ ക്ഷേ​മാ​ന്വേ​ഷ​ണ​ത്തി​നാ​യി ശി​വ​പാ​ർ​വ്വ​തി​മാ​ർ വേ​ഷം മാ​റി  വീ​ടു​ക​ൾ തോ​റും സ​ന്നി​ഹി​ത​രാ​വു​ന്നു​വെ​ന്നാ​ണ് സ​ങ്ക​ൽ​പം.​ശി​വ​ൻ, പാ​ർ​വ്വ​തി, സ​ഹാ​യി എ​ന്നി​ങ്ങ​നെ​യാ​ണ് വേ​ഷ​പ്പ​ക​ർ​ച്ച.

​ത​ണ്ടോ​ടു കൂ​ടി​യ ഉ​ണ​ങ്ങി​യ വാ​ഴ​ച്ച​പ്പ​യാ​ണ് ശി​വ​പാ​ർ​വ്വ​തി​മാ​രു​ടെ വേ​ഷം. ശി​ര​സ്സി​ൽ വാ​ഴ ഇ​ല കൊ​ണ്ടു​ള്ള കി​രീ​ടം ചൂ​ടും. വെ​ള്ള​രി​ക്ക വ​ട്ട​ത്തി​ൽ മു​റി​ച്ചെ​ടു​ത്ത് കാ​തി​ൽ ആ​ഭ​ര​ണ​മ​ണി​യും. ച​കി​രി​ത്തു​ന്പ് കൊ​ണ്ട് മേ​ൽമീ​ശ വെ​യ്ക്കും.​വേ​ഷ​പ്രഛ​ന്ന​രാ​യി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽനി​ന്നും ആ​ര​വ​ങ്ങ​ളോ​ടെ വീ​ടു​ക​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​രം തു​ട​ങ്ങും​മു​ന്പെ മൂ​ന്ന് ത​വ​ണ ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണം ചെ​യ്യും.​

ഓ​രോ ത​വ​ണ വ​ലംവയ്ക്കു​ന്പോ​ഴും “ഹ​രേ ശി​വ’ നാ​മം ഉ​രു​വി​ട്ടു കൊ​ണ്ട് ക്ഷേ​ത്ര സോ​പാ​ന്ന​ത്തി​ൽ വ​ടി കൊ​ണ്ട് ത​ട്ടി ആ​രാ​ധ​നാ മൂ​ർ​ത്തി​ക​ളെ ഉ​ണ​ർ​ത്തും. തു​ട​ർ​ന്ന് ഗൃ​ഹ​സ​ന്ദ​ർ​ശ​നം തു​ട​ങ്ങും. ഗു​രു കാ​ര​ണ​വന്മാ​രു​ടേ​യും ക്ഷേ​ത്ര ഉൗ​രാ​ളന്മാ​രു​ടേ​യും വീ​ടു​ക​ളി​ലാ​ണ് ആ​ദ്യ സ​ന്ദ​ർ​ശ​നം. യാ​ത്രാ​മ​ധ്യേ കാ​ണു​ന്ന​വ​രെ ശി​വ​പാ​ർ​വ്വ​തി​മാ​ർ ആ​ലിം​ഗ​നം ചെ​യ്യും. പ​ണ്ടാ​ട്ടി വ​ര​വി​നെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി തെ​രു​വി​ലെ ഓ​രോ വീ​ടും പ​രി​സ​ര​വും നേ​ര​ത്തേത​ന്നെ ചാ​ണ​കം ത​ളി​ച്ച് ശു​ദ്ധിവ​രു​ത്തും.

അ​ക​ത്ത​ള​ത്തി​ൽ പു​ൽ​പ്പാ​യ വി​രി​ച്ച് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ചശേ​ഷം നി​റ​നാ​ഴി, ക​ണി​വെ​ള്ള​രി, നാ​ളി​കേ​രം, ക്ഷേ​ത്ര നി​വേ​ദ്യ​മാ​യ അ​പ്പം എ​ന്നി​വ ഒ​രു​ക്കി​വ​യ്ക്കും. പ​ണ്ടാ​ട്ടി വീ​ട്ടി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​തോ​ടെ “”ച​ക്ക കാ​യ് കൊ​ണ്ടു​വാ ’’ “”മാ​ങ്ങ കാ​യ് കൊ​ണ്ടു​വാ” എ​ന്നി​ങ്ങ​നെ ആ​ര​വ​മി​ടും. കൂ​ടെ​യു​ള്ള​വ​ർ ഇ​ത് ഏ​റ്റ് പ​റ​യും. തു​ട​ർ​ന്ന് കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ട​ക്കം പൊ​ട്ടി​ച്ച് ഐ​ശ്വ​ര്യ ദേ​വന്മാരെ വ​ര​വേ​ൽ​ക്കും.

പ​ണ്ടാ​ട്ടി ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ വീ​ടു​ക​ളി​ൽനി​ന്ന് ശേ​ഖ​രി​ച്ച ധാ​ന്യ​വും നാ​ളീ​കേ​ര​വും മ​റ്റും ഭ​ക്ത​ർ​ക്ക് വീ​തി​ച്ച് ന​ൽ​കു​ക​യാ​ണ് പ​തി​വ്. വി​ഷു​ദി​ന​ത്തി​ൽ പ​ണ്ടാ​ട്ടി​യെ സ്വീ​ക​രി​ക്കാ​ൻ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് കൊ​ര​യ​ങ്ങാ​ട് തെ​രു ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. നു

Related posts