ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. അത് ചിലപ്പോൾ കൈയാങ്കളി വരെ നീളാറുമുണ്ട്. എന്നാൽ റഷ്യയിലെ ഒരു ഭർത്താവ് കൈയാങ്കാളിക്ക് ഒന്നും മുതിർന്നില്ല പകരം മറ്റൊരു സംഗതി ചെയ്തു, ഭാര്യയുടെ കാറിൽ കോണ്‍ക്രീറ്റ് ഇട്ടു നിറച്ചു. സെന്റ് പീറ്റേഴ്സ്ബർഗിലാണ് സംഭവം നടന്നത്.
അവിടെയുള്ള ഒരു സൂപ്പർമാർക്കറ്റിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു അതിൽ പങ്കെടുക്കുന്നവർ നിയമപരമായി തങ്ങളുടെ പേരിലെ കുടുംബ പേര് മാറ്റി സൂപ്പർമാർക്കറ്റിന്റെ പേരായ വെർണി എന്നാക്കണമായിരുന്നു. അങ്ങനെ ചെയ്യുന്നവർക്ക് 50,000 റൂബിൾസ് ലഭിക്കുമായിരുന്നു. ഈ തുക ലഭിക്കാൻ അദേഹത്തിന്റെ ഭാര്യ പേരിൽ മാറ്റം വരുത്തിയതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്.
വിവാഹ ശേഷം ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭാര്യ ഇതുകൂടി ചെയ്തപ്പോൾ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യയുടെ കാറിൽ കോണ്‍ക്രീറ്റ് നിറയ്ക്കാൻ ഭർത്താവ് തീരുമാനിച്ചത്. മിക്സിംഗ് മെഷീനിൽ നിന്ന് സിമന്റ് മിശ്രിതം കാറിന്റെ ഉള്ളിലേക്ക് നിറയ്ക്കുകയായിരുന്നു. യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 2.1 മില്യണ്‍ ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. സംഭവം എന്തായാലും വൈറലായി മാറിയിരിക്കുകയാണ്.
വീഡിയോ കാണാം: