ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം വില്ലനിൽ വില്ലത്തിയായി പുതിയൊരു അതിഥി കൂടിയെത്തുന്നു, റാഷി ഖന്ന. മലയാള സിനിമയിലെ റാഷിയുടെ അരങ്ങേറ്റ ചിത്രമാണ് വില്ലൻ. ചിത്രത്തിൽ നെഗറ്റീവ് കാര്യങ്ങൾ പിന്തുടരുന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് റാഷി അഭിനയിക്കുന്നത്. നടിയുടെ വേഷത്തെക്കുറിച്ച് ഇതിനോടകം തന്നെ പല രസകരമായ കാര്യങ്ങളും പുറത്ത് വന്നിരുന്നു.
ആദ്യമായിട്ടാണ് റാഷി നെഗറ്റീവ് റോളിലെത്തുന്നത്. മാത്രമല്ല നടി കരിയറിൽ ആദ്യമായിട്ടാണ് പോലീസ് വേഷം ചെയ്യുന്നതും. വില്ലനിലെ തന്റെ വ്യത്യസ്ത വേഷത്തിനെക്കുറിച്ചുള്ള ആകാംക്ഷയിലാണ് താരമിപ്പോൾ. സ്റ്റൈലിഷ് ത്രില്ലർ സിനിമയായിട്ടാണ് വില്ലൻ ഒരുക്കുന്നത്. മാത്യു മഞ്ഞുരാനായി ലാലേട്ടൻ പോലീസ് ഫോഴ്സിലേക്ക് തിരിച്ചെത്തുന്നതും തുടർന്നുണ്ടാവുന്ന കാര്യങ്ങളുമൊക്കയാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പീറ്റർ ഹെയിനാണ് ചിത്രത്തിൽ സംഘട്ടനമൊരുക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.