ഏഴു വിദ്യാർഥികളും അധ്യാപകനും കടലിൽ മുങ്ങിമരിച്ചു; മൂന്നു വിദ്യാര്‍ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി; ഒരാളുടെ നില ഗുരുതരം

waterdeath_05011016മുംബൈ: മഹാരാഷ്ട്രയിൽ എട്ടു പേർ കടലിൽ മുങ്ങി മരിച്ചു. സിന്ധു ദുർഗയിലെ വയ്‌രി ബീച്ചിലാണ് സംഭവം. കർണാടകയിലെ ബെലാഗവിയിലുള്ള എൻജിനിയറിംഗ് കോളജിൽ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാർഥികളും അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പെൺകുട്ടികളുമുണ്ടെന്നാണ് വിവരം.

50 പേരടങ്ങുന്ന സംഘത്തിലെ മറ്റ് മൂന്നു വിദ്യാർഥികൾ കൂടി കടലിൽ മുങ്ങിത്താണിരുന്നു. എന്നാൽ ഇവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇതിൽ ഒരു വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പ് അവഗണിച്ച് ഇവർ കടലിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്.

Related posts