തൃശൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും കോഫീ ഹൗസ് ജീവനക്കാർക്കു ശന്പളം നൽകാൻ അഡ്മിനിസ്ട്രേറ്റർക്കു കഴിഞ്ഞില്ല. അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഇന്നു രാവിലെയും ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ശന്പളം നൽകാൻ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. കോഫീ ബോർഡ് ഓഫീസിനു പുറത്ത് പ്രതിഷേധവുമായി സംഘാംഗങ്ങൾ തന്പടിച്ചിട്ടുണ്ട്
. സംഘർഷാവസ്ഥ ഇല്ലെങ്കിലും പോലീസും സ്ഥലത്തുണ്ട് . ജോലി ചെയ്തതിനു ശന്പളം കിട്ടാൻ അനീതിക്കു ചൂട്ടുപിടിക്കില്ലെന്ന നിലപാടിലാണു സംഘത്തിലെ അംഗങ്ങളും ജീവനക്കാരും. ശന്പളത്തിന്റെ പേരിൽ സംഘം ഭരണസമിതിയെ അട്ടിമറിച്ചു ഭരണം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അവർ.അഡ്മിനിസ്ട്രേറ്റർ സെക്രട്ടറിയായി നിയോഗിച്ച കോഫീ ബോർഡിലെത്തന്നെ ജീവനക്കാരനായ ബാലകൃഷ്ണൻ മുഖേന ജീവനക്കാരോട് ശന്പള ബില്ലുകൾ തയാറാക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ബാലകൃഷ്ണനെ സെക്രട്ടറിയായി അംഗീകരിക്കില്ലെന്നും സംഘത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എസ്.എസ് അനിൽകുമാറിന്റെ നിർദേശങ്ങൾ മാത്രമേ അനുസരിക്കൂവെന്നുമുള്ള നിലപാടിലാണു ജീവനക്കാർ. അനിൽകുമാറും പ്രസിഡന്റ് ഇ.എസ് ജോജിയും ആസ്ഥാന ഓഫീസിൽ എത്തിയിട്ടുണ്ട്. ഇരുവരും അടങ്ങുന്ന ഭരണ സമിതിയെ പിരിച്ചുവിട്ടിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്റർ സെക്രട്ടറി അനിൽകുമാറിനു ശന്പളം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നു നോട്ടീസ് നൽകിയാലേ ജീവനക്കാർ ആ ജോലി ചെയ്യൂവെന്നു സഹകരണവേദി നേതാക്കൾ പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ മരവിപ്പിച്ച കോഫീ ബോർഡിന്റെ ബാങ്ക് അക്കൗണ്ട ് പ്രവർത്തനസജ്ജമാക്കുകയും വേണം.
ഫെബ്രുവരി മാസം ജീവനക്കാർക്കു ശന്പളം നൽകിയെങ്കിലും ജീവനക്കാരിൽനിന്നു പിടിച്ച ബാങ്കു വായ്പയിലേക്കുള്ള തിരിച്ചടവു തുക, പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ, എൽഐസി, ആദായനികുതി തുടങ്ങിയവയിലേക്ക് അടയ്ക്കാനുള്ള തുകകൾ അടച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്റർ ബാങ്ക് അക്കൗണ്ട ് മരവിപ്പിച്ചതിനാലാണ് ഇതു സംഭവിച്ചത്. ഈ തുക അടച്ചതിനുശേഷമാണ് കഴിഞ്ഞ മാസത്തെ ശന്പളം നൽകാനുള്ള ബില്ലുകൾ തയാറാക്കേണ്ട ത്. ഇതിന് ഒരാഴ്ചത്തെ സമയം വേണ്ടിവരുമെന്നും ജീവനക്കാർ പറഞ്ഞു.
ഇതേസമയം, യഥാസമയം സംഘത്തിന്റെ തെരഞ്ഞെടുപ്പു നടത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഫീ ബോർഡ് വർക്കേഴ്സ് സഹകരണ സംഘത്തിലെ 2,300 അംഗങ്ങൾ ഒപ്പിട്ട ഭീമഹർജി അടുത്ത ദിവസം അധികാരികൾക്കു നൽകുമെന്ന സഹകരണവേദി നേതാക്കൾ പറഞ്ഞു. ഹൈക്കോടതി, സഹകരണ സംഘം രജിസ്ട്രാർ, തെരഞ്ഞെടുപ്പു കമ്മീഷണർ തുടങ്ങിയവർക്കെല്ലാം ഈ ഹർജി നൽകും.
ജൂണ് മാസത്തിൽ തെരഞ്ഞെടുപ്പു നടത്തി ജൂലൈ ഒന്നിനു പുതിയ ഭരണ സമിതി അധികാരത്തിൽ വരേണ്ട താണ്. ഇതിനു രണ്ട ു മാസം മുന്പേ നടപടികൾ ആരംഭിക്കേണ്ട തുണ്ട ്.