ലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ പിടിയില്‍; മുന്‍ പോലീസുകാരന്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് 80ലധികം സ്ത്രീകളെ

serialനിയമപാലനം നടത്തേണ്ടവര്‍ നിയമത്തെ കാറ്റില്‍ പറത്തുന്നതാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. മിഖായേല്‍ പോപ്‌കോവ് എന്ന മുന്‍ റഷ്യന്‍ പോലീസുകാരന്‍ അടുത്തിടെ അറസ്റ്റിലായത് ഒരു കൊലപാതകക്കേസിലാണ്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നതായിരുന്നു പോപ്‌കോവിന്റെ ചെയ്തികള്‍.എണ്‍പതിലധികം സ്ത്രീകളെയാണ് ഇയാള്‍ ബലാല്‍സംഗത്തിനു ശേഷം നിര്‍ദ്ദയം കൊല ചെയ്തത്.

എത്ര സ്ത്രീകളെ ഭോഗിച്ച് കൊന്നിട്ടുണ്ട് എന്ന് കോടതിയില്‍ വച്ച് ജഡ്ജി ചോദിച്ചപ്പോള്‍ താന്‍ കണക്ക് സൂഷിക്കാറില്ല എന്നായിരുന്നു പോപ്‌കോവിന്റെ മറുപടി. ഏകദേശം 82 സ്ത്രീകള്‍ ഇയാളുടെ ക്രുരതയ്ക്കിരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. യഥാര്‍ത്ഥ സംഖ്യ ഇതില്‍ കൂടുതല്‍ ആയിരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മനോനിലയിലെ തകരാറും ഭാര്യ വിശ്വാസ വഞ്ചന കാട്ടിയെന്ന തിരിച്ചറിവും കൊലപാതകം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

സൈബീരിയയിലെ അങ്കാര്‍സ്കിലാണ് ഇയാള്‍ കൂട്ടക്കുരുതി നടത്തിയത്. പതിനെട്ട് വര്‍ഷ കാലയളവിലാണ് പോപ്‌കോവ് ക്രൂരകൃത്യം മുഴുവന്‍ ചെയ്തത്. താന്‍ ബലാത്സംഗം ചെയ്ത് കൊല്ലുന്ന സ്ത്രീകളുടെ തലയറുത്ത് മാറ്റുന്നതും ഇയാളുടെ ശൈലിയായിരുന്നു. ചിലരുടെ ഹൃദയം തരുന്നെടുത്തിരുന്നു. തന്റെ ഇരകളെ മരണത്തിന് മുമ്പും ശേഷവും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നതില്‍ ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. മാതൃകാ പോലീസ് ഉദ്യോഗസ്ഥനായും കുടുംബനാഥനായും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ തന്നെയാണ് ഇയാള്‍ ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്തിരുന്നത്.

പോപ്‌കോവിന്റെ ഇരയായവരില്‍ സര്‍ക്കാര്‍ ജീവനക്കാരും വേശ്യകളും ഫാക്ടറി ജീവനക്കാരും വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെട്ടിരുന്നു. തങ്ങള്‍ക്ക് മുന്നില്‍ മാതൃകാ പുരുഷനായി ജീവിച്ച പോപ്‌കോവ് ഇത്രയും ക്രൂരകൃത്യം ചെയ്തുവെന്ന വാര്‍ത്ത മക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് കേട്ടത്.
1992ലാണ് പോപ്‌കോവ് ആദ്യ കൊലപാതകം ചെയ്തത്. ഒരു സ്ത്രീയെ കൊല്ലണമെന്ന അതിയായ മോഹത്തിന്റെ പേരില്‍ താന്‍ വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയ സ്ത്രീയെ കൊല്ലുകയായിരുന്നെന്ന് പോപ്‌കോവ് വെളിപ്പെടുത്തി. പിന്നീട് മനസ് മരവിപ്പിക്കുന്ന നിരവധി കൊലപാതകങ്ങള്‍ പോപ്‌കോവ് ചെയ്തു കൂട്ടി. ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറായിട്ടായിട്ടായിരിക്കും ഇനി ചരിത്രത്താളുകളില്‍ ഇയാള്‍ അറിയപ്പെടുക.

Related posts