മാവേലിക്കര: ജന്മംനൽകിയും ഊട്ടിവളർത്തിയും നമ്മെ നമ്മളാക്കിയ മാതാപിതാക്കൾ വാർധക്യത്തിൽ അനാഥരാക്കപ്പെടുന്ന ദയനീയ അവസ്ഥയാണ് സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആർ. രാജേഷ് എംഎൽഎ. വൃദ്ധ സദനങ്ങളുടേയും അഗതി മന്ദിരങ്ങളുടേയും എണ്ണം ഏറിവരികയാണ്. ദാനശീലരും കാരുണ്യ മനസ്കരും നിരവധി ഉണ്ടെങ്കിലും മാതാപിതാക്കളെ പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.
പരിഷ്കാരത്തോടുള്ള ഭ്രാന്തമായ അഭിനിവേശം ധർമമൂല്യം മറന്നുകൊണ്ടാവരുതെന്നും വാർധക്യത്തിൽ മാതാപിതാക്കൾ അനാഥരാക്കപ്പെടരുതെന്നും എംഎൽഎ പറഞ്ഞു. തെക്കേക്കര സ്വാന്തനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പണികഴിപ്പിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. മണ് മറഞ്ഞ ആദ്യകാല പ്രവർത്തകരുടെ ഫോട്ടോകൾ പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ അനാശ്ചാദനം ചെയ്തു.മജീഷ്യൻ സാംറാജ് മുഖ്യാതിഥിയായിരുന്നു.
രാമചന്ദ്രൻ മുല്ലശേരി, വാർഡംഗം ജിജി ജോർജ്, എസ്.രാധാകൃഷ്ണൻ നായർ, സരസ്വതിയമ്മ ടീച്ചർ, ആർ.ഗോപാലകൃഷ്ണൻ, പ്രൊഫ.ബിന്ദു സനിൽ, രവി മാന്പ്ര, വി.ഭാസ്കരൻ നായർ, പ്രഫ. എം. രാധാകൃഷ്ണൻ, എം.കെ. സോമൻ, ബൈജു എം. ആനന്ദ്, സുരേഷ് തോട്ടത്തിൽ, നീതാജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.