8 മാസം പ്രായം, ശരീരഭാരം 17 കിലോ! എത്ര കഴിച്ചാലും വീണ്ടും വീണ്ടും ഭക്ഷണത്തിനായി കരയും; കുഞ്ഞിന്റെ രോഗം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഡോക്ടര്‍മാര്‍

punjab-kutty

പ​ഞ്ചാ​ബി​ലെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് ചാ​ഹ​ത് കു​മാ​ർ. എ​ന്നാ​ൽ അ​വ​ളു​ടെ തൂ​ക്ക​മ​റി​ഞ്ഞാ​ൽ ആ​രു​മൊ​ന്ന് ഞെ​ട്ടു​മെ​ന്നു​റ​പ്പാ​ണ്. 17 കി​ലോ ക​ട​ന്നി​രി​ക്കു​ക​യാ​ണ് അ​വ​ളു​ടെ ശ​രീ​ര​ഭാ​രം. എ​ത്ര ക​ഴി​ച്ചാ​ലും വീ​ണ്ടും വീ​ണ്ടും ഈ ​കു​ഞ്ഞ് ഭ​ക്ഷ​ണ​ത്തി​നാ​യി ക​ര​ഞ്ഞ് കൊ​ണ്ടി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി ഡോ​ക്ട​ർ​മാ​രെ കാ​ണി​ച്ചെ​ങ്കി​ലും ആ​ർ​ക്കും കു​ഞ്ഞി​ന്‍റെ രോ​ഗം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

നാ​ലു വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ടെ തൂ​ക്ക​മാ​ണ് ഇ​പ്പോ​ൾ ചാ​ഹ​ത്തി​നു​ള്ള​ത്.ത​ങ്ങ​ളു​ടെ മ​ക​ൾ​ക്കീ ദു​ർ​ഗ​തി​യു​ണ്ടാ​യി​രി​ക്കു​ന്ന​തി​ന് കാ​ര​ണം ദൈ​വ​മാ​ണെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​ഴി​ക്കു​ന്ന​ത്. അ​വ​ളു​ടെ അ​മി​ത​ഭാ​ര​ത്തി​ന് ത​ങ്ങ​ൾ യാ​തൊ​രു വി​ധ​ത്തി​ലും കാ​ര​ണ​ക്കാ​രാ​യി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. കു​ട്ടി​യു​ടെ അ​മി​ത​ഭാ​ര​ത്തി​നു​ള്ള കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാത്തതിനാൽ ഡോ​ക്ട​ർ​മാ​ർ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തെപ​റ്റി ഉ​ത്ക​ണ്ഠ​യിലാണ്.

അ​മി​ത​ഭാ​ര​ത്താ​ൽ ചാ​ഹ​റത്ത് ശ്വാ​സിക്കാനും ഉ​റ​ങ്ങാ​നും വ​രെ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന​ത്. 10 വ​യ​സ്പ്രാ​യ​മു​ള്ള കു​ട്ടി​ക്ക് വേ​ണ്ടു​ന്ന ഭ​ക്ഷ​ണ​മാ​ണ് ചാ​ഹ​ത്ത് ഇ​പ്പോ​ൾ ക​ഴി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ കു​ട്ടി​ക​ൾ​ക്കു​ള്ള​തി​നേ​ക്കാ​ൾ ശ​രീ​ര​ത്തി​ലെ തൊ​ലി​ക്ക് ക​ട്ടി കൂ​ടു​ത​ലു​ണ്ട്. ഇ​തു​കൊ​ണ്ട് ത​ന്നെ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് ര​ക്തം എ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. കൂ​ലി​പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ ഇ​വ​ൾ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്.

Related posts