ഇന്ത്യൻ സിനിമാപ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ രണ്ടാമൂഴം. എം.ടിയുടെ ഭീമനായി മോഹൻലാൽ എത്തുന്നത് എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കവേ ചിത്രം സംബന്ധിച്ച് പുതിയ വാർത്തയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആയിരം കോടി മുതൽമുടക്കിലായിരിക്കും ചിത്രം ഒരുക്കുകയെന്നാണ് മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. പ്രമുഖ വ്യവസായിയായ ബി.ആർ. ഷെട്ടിയാണ് 1000 കോടി നിക്ഷേപിക്കാൻ സന്നദ്ധനായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിനു നന്ദി പറഞ്ഞ മോഹൻലാൽ ലോകനിലവാരത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും പറഞ്ഞു.
മോഹൻലാൽ പോസ്റ്റ് ചെയ്ത വീഡിയോ: