നടുക്കുന്ന ഒരു വാര്‍ത്തയാണ് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിക്ക് പറയാനുള്ളത്. ടെക്കിയായ ഭര്‍ത്താവിനൊപ്പം ഒരു ഫഌറ്റിലാണ് അവര്‍ താമസിച്ചിരുന്നത്. താനും ഭര്‍ത്താവും കിടപ്പുമുറിയില്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പോണ് സൈറ്റുകളില്‍ കണ്ടുവെന്ന് പറഞ്ഞ് കൂട്ടുകാര്‍ വിളിച്ചുപറഞ്ഞപ്പോഴാണ് അവളും അതും ശ്രദ്ധിക്കുന്നത്. ഭര്‍ത്താവ് വിദേശത്ത് ഔദ്യോഗിക ആവശ്യത്തിന് പോയിരുന്നതിനാല്‍ അവള് നേരെ സൈബര്‍ സെല്ലില്‍ പരാതി നല്കി. പോലീസ് അന്വേഷണം പുരോഗമിച്ചതോടെയാണ് അവളെ തളര്‍ത്തിയ ആ സത്യം പുറത്തുവരുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ എത്തിയതിനു പിന്നില്‍ സ്വന്തം ഭര്‍ത്താവാണത്രേ.
ഞെട്ടിക്കുന്ന ഈ സംഭവം ഒരു പെണ്‍കുട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ദമ്പതികളാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പോണ് സൈറ്റുകളില്‍ സ്വന്തം കിടപ്പറ രഹസ്യങ്ങള്‍ വില്‍ക്കുന്നതെന്നാണ് വിവരം. ഇന്റര്‍നെറ്റ് സാധാരണമായതോടെയാണ് ഇത്തരത്തിലുള്ള ലൈവ് പോണ് വീഡിയോ സൈറ്റുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. തത്സമയം പോണ് സൈറ്റുകള്‍ക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവര്‍ രാജ്യത്തുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
സ്ട്രിപ് ക്ലബ് എന്ന പേരിലാണ് ഇത്തരം ലൈവ് സ്ട്രീമിങ് നടക്കുന്നത്. രണ്ടായിരം പേര് വരെ തത്സമയം ഇത്തരം വിഡിയോകള്‍ കാണും. പണം നല്കിയാല് മാത്രമേ ലൈവ് സ്ട്രീമിങ് കാണാന്‍ കഴിയൂ. ചില പോണ് വെബ്സൈറ്റുകള്‍ രജിസ്റ്റേര്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം നല്‍കുക. ചില ദമ്പതികള്‍ ഇപ്പോള്‍ ഫുള്‍ടൈം കോണ്ട്രിബ്യൂട്ടേഴ്സായി മാറിയിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി അപ്ലോഡുകള്‍ നടക്കുന്നതായി വിവരമുണ്ട്. എന്നാല്‍ ഇത് നിരീക്ഷിക്കാന്‍ കാര്യമായ സൗകര്യം പോലീസിനില്ല താനും.
മാംസവ്യാപാരത്തിനെതിരേ പോലീസ് നടപടികള്‍ ശക്തമായതോടെയാണ് ഇത്തരത്തില്‍ പുതുമാര്‍ഗത്തിലേക്ക് ചിലര്‍ കടക്കുന്നത്. ആക്ട് 2000 സെക്ഷന്‍ 67എ പ്രകാരം ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പനാമ പോലുള്ള രാജ്യങ്ങളിലാണ് ഇത്തരം സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നത്. ഇതിനാല്‍ പലപ്പോഴും നടപടികളെടുക്കാന്‍ സാധിക്കാതെ വരുന്നു.