സെലിബ്രിറ്റികളുടെ വിവാഹ മോചനങ്ങളുടെ പരന്പരയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനു സിനിമാ താരങ്ങളെന്നോ സീരിയൽ താരങ്ങളെന്നോ ടെലിവിഷൻ അവതാരകരെന്നോ ഒന്നും വ്യത്യാസമില്ല. ഏറ്റവുമൊടുവിൽ ഇപ്പോൾ കേൾക്കുന്നത് വിജയ് ടിവിയിലെ അവതാരകയും സിനിമാ നടിയുമായ ഡിഡി എന്ന ദിവ്യദർശിനിയും വിവാഹ മോചനത്തിലേക്കെന്നാണ്. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ ശ്രദ്ധേയയാണ് ദിവ്യദർശിനി. ഒരു വർഷം മുൻപ് മുതലേ ഡിഡിക്കും ഭർത്താവ് ശ്രീകാന്തിനുമിടയിൽ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു എന്നും ഇപ്പോൾ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്നുമാണ് കേൾക്കുന്നത്.
2014 ലാണ് ദിവ്യ ദർശിനിയും ശ്രീകാന്ത് രവിചന്ദ്രനും തമ്മിലുള്ള വിവാഹം നടന്നത്. ആറു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം. കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേറെ വേറെയാണ് താമസം. വിവാഹ മോചന ഹർജി നൽകിയതോടെയാണ് തമിഴ് മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിച്ചത്.
സിചിത്ര കാർത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റർ പേജിലൂടെ സുചിലീക്ക്സ് എന്ന പേരിൽ പുറത്തുവിട്ടിരുന്നു. അതിൽ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ആരെയോ ഡിഡി കെട്ടിപ്പിടിച്ചു നിൽക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാർത്തകളും സജീവമാകുന്നത്.
തമിഴിൽ ആര് വിവാഹ മോചനം നേടിയാലും പ്രതിയായി ചിത്രീകരിക്കുന്നത് നടൻ ധനുഷിനെയാണ്. ധനുഷ് സംവിധാനം ചെയ്ത പവർ പാണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞതിന് ശേഷമാണ് ദിവ്യ ദർശിനിയുടെ വിവാഹ മോചന വാർത്തകൾ പുറത്ത് വന്നത് എന്നതിനാൽ ഈ വേർപിരിയലിന് പിന്നിലും ധനുഷാണെന്നാണ് വാർത്തകൾ.