ലണ്ടൻ: കിംഗ് ഫിഷർ ഉടമയും വ്യവസായിയുമായ വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടനിലാണ് മല്യ അറസ്റ്റിലായിരിക്കുന്നത്. ബ്രിട്ടൻ പോലീസായ സ്കോട്ലൻഡ് യാർഡിന്റെ പിടിയിലാണ് മല്യ.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനൽകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. 2012-ൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് വൻ നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകൾ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.