നാട്ടുകാരായാൽ ഇങ്ങനെ വേണം..! വി​ഷു-​ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വ​ച്ച് നി​ർ​ധ​ന​യു​വ​തി​ക്ക് മാം​ഗ​ല്യ​മൊ​രു​ക്കി നാട്ടുകാരും വാർഡ് വികസന സമിതിയും

marriage

ചാ​ല​ക്കു​ടി: മാ​താ​പി​താ​ക്ക​ൾ മ​ര​ണ​മ​ട​ഞ്ഞ നി​ർ​ധ​ന യു​വ​തി​യു​ടെ വി​വാ​ഹം വാ​ർ​ഡ് വി​ക​സ​ന സ​മി​തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി.
ന​ഗ​ര​സ​ഭ 25-ാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യാ​ണ് മാ​തൃ​ക​യാ​യ​ത്. മാ​താ​വും പി​താ​വും മ​രി​ച്ചു​പോ​യ​തി​നെ തു​ട​ർ​ന്ന് അ​നാ​ഥ​രാ​യ അ​ഞ്ച് പെ​ണ്‍​മ​ക്ക​ളി​ൽ നാ​ലാ​മ​ത്തെ യു​വ​തി​യു​ടെ വി​വാ​ഹ​മാ​ണ് വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത്.

മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കെ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ന്നി​രു​ന്നു. ഇ​തി​നു​വേ​ണ്ടി സ്വ​ന്തം വീ​ട് വി​ല്ക്കേ​ണ്ടി​വ​ന്നു. ഇ​തോ​ടെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​യു​ടെ തുഛ​മാ​യ വ​രു​മാ​ന​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യം. ഇ​തി​ൽ​നി​ന്നും വീ​ട്ടു​വാ​ട​ക കൊ​ടു​ക്ക​ണും ചെ​ല​വും ക​ഴി​യ​ണം.

കാ​ല​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി എ​ത്തി​യ​പ്പോ​ൾ  നി​സ​ഹാ​യ​യാ​യ യു​വ​തി​ക്ക് മ​റു​പ​ടി​പോ​ലും പ​റ​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ബ​ന്ധു​ക്ക​ൾ ആ​രും ഇ​ല്ലാ​ത്ത യു​വ​തി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ലൈ​ജി തോ​മ​സി​നെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു.

യു​വ​തി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ കൗ​ണ്‍​സി​ല​ർ ലൈ​ജി തോ​മ​സ് വി​വാ​ഹം ന​ട​ത്തി​കൊ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കി. തു​ട​ർ​ന്ന് വാ​ർ​ഡ് വി​ക​സ​ന​സ​മി​തി ചേ​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും സ​ഹാ​യ​വാ​ഗ്ദാ​ന​വും ന​ൽ​കി. വി​ഷു-​ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വ​ച്ച് നാ​ട്ടു​കാ​ർ സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ​ധു​വി​നെ അ​ണി​യി​ച്ചൊ​രു​ക്കു​വാ​നു​ള്ള വി​വാ​ഹ​വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും റെ​ഡി.

നാ​ട്ടു​കാ​രു​ടെ വ​ക വി​വാ​ഹ​സ​ദ്യ​യും ഒ​രു​ക്കി. പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി പി​ഷാ​രി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​വ​ച്ച് വി​വാ​ഹ​വും ന​ട​ത്തി. നാ​ട്ടു​കാ​ർ ത​ന്നെ ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ വ​ധു​വി​നെ വ​ര​ന്‍റെ ഗൃ​ഹ​ത്തി​ലേ​ക്ക് യാ​ത്ര​യാ​ക്കി.

Related posts