ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍ എന്ന വിശേഷണം എന്നും ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിന് സ്വന്തമാണ്. 2017-18 കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം ഒരു പ്രവചനം നടത്തിയിരുന്നു. അതിനെ ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ലോകത്തില്‍ നടക്കുന്നതും. ലോകത്തെ രണ്ടു വമ്പന്‍ ശക്തികള്‍ തുടങ്ങിവയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കും എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. നിലവില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇതിലേയ്ക്കാണോ വഴിതെളിക്കുന്നതെന്ന സംശയം ആളുകളില്‍ ഉയര്‍ന്നുകഴിഞ്ഞു. അദ്ദേഹം തന്നെ നടത്തിയ മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം അമേരിക്കയിലെ അതിശക്തനായ ഒരു ഭരണാധികാരിയുടെ കൊലപാതകമാണ്. ഇതിനെ തുടര്‍ന്ന് മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നാണ് അദ്ദേഹം പ്രവചിച്ചത്.
1500 കാലഘട്ടത്തില്‍ ആണ് ഈ മഹാന്‍ ജീവിച്ചിരുന്നത്. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കാര്യങ്ങളാണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റ്‌ലറുടെ ഉയര്‍ച്ച, 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു. ജൂത ഡോക്ടറായിരുന്ന നൊസ്ട്രഡാമസ് സ്വന്തം മരണം പോലും പ്രവചിച്ച ആളാണ്. 1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭദിനം ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞിരുന്നു. കവിതാ രൂപത്തിലായിരുന്നു അദ്ദേഹം പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ഭാവിയറിയാന്‍ എത്തിയിരുന്ന ആളുകളില്‍ ചിലര്‍ക്കൊക്കെ അദ്ദേഹം മറുപടി നല്‍കിയിരുന്നു. മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബുക്കില്‍ കുറിച്ചിടുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. നോസ്ട്രഡാമസുമായി ബന്ധപ്പെട്ട് വേറെയുമുണ്ട് കഥകള്‍. വയസ്സായ നോസ്ട്രടമസ് നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രടമസിന്റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ എല്ലാ ഷര്‍ട്ടും പരിശോധിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പെറുക്കി. ഡയറി മാത്രം കിട്ടിയില്ല. നോസ്ട്രടമസ്‌നെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഡയറി കാണുമായിരിക്കും എന്ന് പിന്നീടാണ് ഓര്‍മ്മവന്നത്. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു നോക്കിയപ്പോള്‍ പോക്കറ്റില്‍ ഡയറിയുണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി. ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു. നിങ്ങള്‍ ഇത്രാം തീയതി എന്റെ ശവക്കല്ലറ കുത്തി തുറന്ന് എന്റെ ഡയറി എടുക്കും. ഇനിയറിയേണ്ടതിത്രമാത്രം. നോസ്ട്രഡാമസ് പറഞ്ഞതുപോലെ മൂന്നാംലോകമഹായുദ്ധമുണ്ടാവുമോ ഇല്ലയോ എന്ന്.