അമിതമായി മദ്യപിച്ചു ബോധമില്ലാതെ നടക്കുന്നവരേ പാന്പ് എന്ന് നമ്മുടെ നാട്ടിൽ വിളിക്കാറുണ്ട്.എന്നാൽ ലഹരി ഉപയോഗിച്ച് ബോധമില്ലാതെ ആങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന ഒരു പാന്പാണ് ഇപ്പോൾ ആസ്ട്രേലിയൻ പോലീസിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പാന്പൊന്നുമല്ല പ്രശ്നക്കാരൻ, സാക്ഷാൽ പെരുംപാന്പ്.
സിഡ്നിയിലെ ഒരൂ വന്യജീവി വിൽപ്പനക്കാരന്റെ കൈയിൽനിന്ന് പോലീസ് പിടിച്ചെടുത്ത പാന്പാണ് ലഹരി ഉപയോഗംമൂലം അക്രമവാസന കാട്ടി പോലീസിനെ പേടിപ്പിച്ചത്. പാന്പിന്റെ വിചിത്രസ്വഭാവം കണ്ടിട്ട് എന്താണ് കാര്യമമെന്ന് അധികൃതർക്കു പിടികിട്ടിയിരുന്നില്ല. പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് പാന്പ് ലഹരിവസ്തുക്കൾക്ക് അടിമയാണെന്ന് കണ്ടെത്തിയത്.
പാന്പ് കൂടുതൽ ഉന്മേഷവാനായി കാണപ്പെടാനാണ് ലഹരി വസ്തുക്കൾ നൽകിയതെന്ന അതിനെ വളർത്തിയിരുന്നയാൾ പറയുന്നു. വിപണിയിൽ ഇവ വേഗം വിറ്റുപോകാനാണ് ഇങ്ങനെ ചെയ്യുന്നത്. പാന്പിനെ ലഹരി വിമുക്താനാക്കാനുള്ള ചികിത്സകൾ പുരോഗമിക്കുകയാണ്.