മെല്‍ബണ്‍: ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബാഷിലും ഐപിഎല്ലിലെ ആദ്യ മത്സരത്തിലും വെട്ടിക്കെട്ട് ബാറ്റിംഗിലൂടെ തിളങ്ങിയ ക്രിസ് ലിന് ടീമിലിടം പിടിച്ചിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ടീമിലുണ്ട്. ഐപിഎല്ലിലും ബിഗ് ബാഷിലും ശ്രദ്ധേയപ്രകടനം നടത്തുന്ന ഓള്‍റൗണ്ടര്‍ മോസിസ് ഹെന്‍ട്രിക്വസ് ടീമില്‍ തിരിച്ചെത്തി.
അതേസമയം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായ ജയിംസ് ഫോകനറെ ഒഴിവാക്കി. സമീപകാലത്തെ ഫോക്നറുടെ മങ്ങിയ ഫോമും പരിക്കുമാണ് യുവതാരത്തിന് തിരിച്ചടിയായിരിക്കുന്നത്.
ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍ (വൈസ് ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, മോസിസ് ഹെന്‍ട്രിക്വസ്, ക്രിസ് ലിന്, ഗ്ലെന്‍ മാക്സ് വെല്‍, ജയിംസ് പാറ്റിന്സണ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിന്‍സ്, മാത്യൂ വേഡ്, ആദം സാംബ.