നോ ഗോ ടെല്‍! ലൈംഗികാതിക്രമങ്ങളെ കുട്ടികള്‍ നേരിടേണ്ടതിങ്ങനെ; ജൂഡ് ആന്റണി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പുറത്ത്; വീഡിയോ കാണാം

NIVIN-PAULYആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ഇത്തരം തിന്മകള്‍ പെരുകാതിരിക്കാനായി, ഇതേക്കുറിച്ച് കുട്ടികളെയും ഒപ്പം മുതിര്‍ന്നവരെയും ബോധവാന്മാരാക്കുക എന്ന ഒറ്റ മാര്‍ഗമേയുള്ളു. ഇത്തരമൊരാശയം കൈകാര്യം ചെയ്യുന്നതാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത നോ ഗോ ടെല്‍ എന്ന ഹ്രസ്വ ചിത്രം. കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ എങ്ങനെ നേരിടണമെന്നാണ് ഹ്രസ്വ ചിത്രം സംസാരിക്കുന്നത്.

നിവിന്‍ പോളിയാണ് ചിത്രത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക ചൂഷണത്തെ ചെറുക്കാനുള്ള സുരക്ഷ പ്രക്രിയകള്‍ വിശിദീകരിച്ചു നല്‍കുന്നത്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് എന്ന അതിഭീകരമായ പ്രശ്‌നത്തെ തടയാന്‍ മാതാപിതാക്കള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഈ ഹ്രസ്വ ചിത്രം നിങ്ങളെ ബോധവാന്മാരാക്കും എന്ന് ജൂഡ് തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിവിന്‍പോളി , സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പ്രതിഫലം മേടിക്കാതെയാണ് ഹ്രസ്വ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ബോധിനി മെട്രോപൊളീസ് ചാരിറ്റിബിള്‍ ട്രസ്റ്റും, മുത്തൂറ്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശരീരത്തില്‍ തെറ്റായ സ്പര്‍ശനം നേരിടേണ്ടി വന്നാല്‍ ആദ്യമായി നോ എന്ന് വിളിച്ചു പറയണമെന്നും, പിന്നീട് രക്ഷിതാക്കളുടെ അടുത്തേക്കോ, വിശ്വസ്തരായ ആളുകളുടെ അരികിലേക്കോ ഓടി പോകണമെന്നും, അവരോട് നടന്ന സംഭവങ്ങള്‍ തുറന്ന് പറയണമെന്നും നിവിന്‍ പോളി കുട്ടികളോട് തന്മയത്വത്തോടെ പറഞ്ഞു കൊടുക്കുന്നതാണ് ചിത്രത്തിലെ രംഗങ്ങള്‍. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പാര്‍ക്കിലാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ഈ ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ ജൂഡും കൊച്ചി മേയറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

 

 

 

Related posts