തിരുവനന്തപുരം: കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മന്ത്രി ഫേസ്ബുക്കിൽ അറിയിച്ചു.
സമഗ്രവികസനത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി റെസിഡെന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കും. ഇടമലക്കുടി നിവാസികളുടെ ഉല്പന്നങ്ങള് വിപണനം ചെയ്യാനുള്ള സംവിധാനമൊരുക്കും. സ്ഥലത്തേക്കുള്ള ഗതാഗതസംവിധാനം മെച്ചപ്പെടുത്തുമെന്നും എ.കെ ബാലന് പറഞ്ഞു.