കേരളം ഭ്രാന്താലയമാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ വിതുരയില്‍ അമ്മയെ പീഡിപ്പിച്ച കേസില്‍ മകനെ അറസ്റ്റു ചെയ്തു. വിതുര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന യുവാവാണ് (അമ്മയെ മനസിലാകുമെന്നതിനാല്‍ പേര് ചേര്‍ക്കുന്നില്ല) അറസ്റ്റിലായത്. ഒരു മാസം മുന്‍പു മകന്റെ പീഡനത്തിനിരയായ അമ്മ മാനസികാഘാതത്തില്‍ കഴിയവെ കഴിഞ്ഞ ദിവസം വീണ്ടും ഇയാള്‍ പീഡനത്തിനു ശ്രമിച്ചു. ഇതു മുത്തശി കണ്ടതിനെ തുടര്‍ന്നു ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു അമ്മ നേരിട്ടു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്നു പോലീസ് പറഞ്ഞു.
മാര്‍ച്ച് 24 നായിരുന്നു മകന് ആദ്യം മാതാവിനെ പീഡനത്തിന് ഇരയാക്കിയത്. പിതാവ് വളരെ ദൂരെ പണിക്കു പോയ തക്കം നോക്കി വീട്ടില്‍ തനിച്ചായിരുന്ന അമ്മയെ മകന് പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു മകന്റെ പ്രവൃത്തി. മകന്റെ ശ്രമം ചെറുക്കാന്‍ ശ്രമിച്ച മാതാവിനെ കീഴടങ്ങുന്നത് വരെ മകന് മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മറ്റൊരു ശ്രമം കൂടി നടത്തിയതോടെയാണ് പരാതി നല്കാന് മാതാവ് തീരുമാനം എടുത്തത്. മാര്‍ച്ച് 24ന് നടന്ന സംഭവത്തിന് ശേഷം മകന്റെ അടുത്തെത്താതെ മാതാവ് മാറി നടക്കുകയായിരുന്നു. രണ്ടാമതും മകന് ഉപദ്രവിക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ മാതാവ് ഓടിയെത്തുകയുമായിരുന്നു. ഇവരാണ് മകനെതിരേ പരാതി നല്കാന് മകളെ നിര്‍ബന്ധിച്ചത്.
വിവാഹിതനും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ പിതാവുമായ ഇയാളെ കടുത്ത മദ്യപാന സ്വഭാവം മൂലം ഭാര്യ ഉപേക്ഷിച്ചു. കടുത്ത മദ്യപാനവും സ്വഭാവദൂഷ്യങ്ങളും കാരണം ഭാര്യ ഒന്നര മാസത്തോളമായി ഇയാളില്‍നിന്ന് അകന്നു താമസിക്കുകയാണ്. ഭാര്യ പിണങ്ങിപ്പോയ ശേഷം അമ്മയ്ക്കും മുത്തശിക്കും ഒപ്പമായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. തടിപ്പണിക്കാരനാണ് ഇയാള്‍. മുത്തശി വീട്ടില്‍നിന്നു പുറത്തുപോയ സമയത്താണ് യുവാവ് അമ്മയെ ആദ്യമായി ആക്രമിക്കുന്നത്. അതിനു ശേഷം വീട്ടില്‍നിന്നു പുറത്തേക്കു പോയി. ഈ സംഭവത്തെക്കുറിച്ചു മാതാവു പുറത്തു പറയുകയോ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. മറ്റാളുകള്‍ അറിഞ്ഞാല്‍ എന്തുകരുതുമെന്നു വിചാരിച്ചാണ് അമ്മ ഇക്കാര്യം മറച്ചുവച്ചത്. വീട്ടില്‍ മടങ്ങിയെത്തിയ മകന് അമ്മയോടു മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മനോനില തെറ്റിയ നിലയിലായിരുന്നു അമ്മ.