ഓടുന്ന ട്രെയിനില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവിനെ കുടുക്കിയത് യുവതിയുടെ ബുദ്ധിസാമര്‍ഥ്യം. കേരളത്തില്‍ ഓടുന്ന ഒരു ട്രെയിനില്‍ നിന്നുള്ള സംഭവം കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. ഒറ്റയ്ക്കിയിരുന്ന പെണ്‍കുട്ടിയുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ച യുവാവിന്റെ പ്രവൃത്തി യാത്രക്കാരിയായ യുവതി മൊബൈലില്‍ റിക്കാര്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഇത് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. യുവാവിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാള്‍ തൃശൂര്‍ മാള സ്വദേശിയാണെന്നാണ് സൂചന. അശ്ലീല പ്രവര്‍ത്തി ചെയ്യുന്ന യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ ഇയാള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയെ അഭിനന്ദിച്ചും ചിലര്‍ പുറത്ത് വന്നിട്ടുണ്ട്. നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അവനെ പോലീസില്‍ പിടിച്ചു കൊടുത്താല്‍ അര മണിക്കൂറിനകം വെളിയില്‍ വന്നു അടുത്താളോടും ഇതു തന്നെ കാണിക്കും…അധികം ആരും ഈ മനോരോഗിയെ തിരിച്ചറിയാതെ പോകും…ഇതാകുമ്പൊ പടം ഹിറ്റാണ്. പരസ്യമായി ഈ സൈസ് പണി നടത്തുന്ന ഹീറോസിനെയും ഓര്ടെ പര്‍ഫോമെന്‍സുമൊക്കെ നാട്ടാരും കൂടി ഒന്നറിഞ്ഞിരിക്കട്ടേ…. എന്തായാലും ബുദ്ധിയും ധൈര്യവുമുള്ള പെണ്ണേ നിനക്കു അഭിനന്ദനങ്ങള്‍…എന്നായിരുന്നു അരുണ്‍ പുനലൂര്‍ കുറിച്ചത്.