മുണ്ടക്കയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച 45 കാരനായ സിഐടിയു പ്രവര്‍ത്തകനെതിരെ ചൈല്‍ഡ് ലൈന്‍ പ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് പോലീസ് കേസെടുത്തു. പെരുവന്താനം പഞ്ചായത്തിലെ ഇഡികെ ഡിവിഷനില്താമസക്കാരനും എസ്റ്റേറ്റ് തൊഴിലാളിയും സിപിഎം പ്രാദേശിക നേതാവുമായ വാരണിയില്‍ സുരേഷി (45)നെതിരെയാണ് കേസെടുത്തത്.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ഏഴിനാണ് സംഭവം. വൈകുന്നേരം മേഖലയിലെ തൊഴിലാളി യൂണിയന് പ്രവര്ത്തകയോഗത്തിനിടയില് എട്ടുവയസുകാരിയായ കുട്ടിയെ കൂട്ടികൊണ്ടുപോയി ഓട്ടോറിക്ഷയില്‍ കയറ്റി ഇയാള്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
കുട്ടി പേടിച്ചു കരയുന്നത് കേട്ട് ഓടിയെത്തിയ സഹോദരന് ബഹളം വച്ചതിനെ തുടര്‍ന്നാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. ഇതു സംബന്ധിച്ചു സമീപത്തെ ആംഗന്‍വാടി അധ്യാപിയ്ക്ക് ലഭിച്ച പരാതി ഇവര്‍ സിഡിപിഒക്കു കൈമാറുകയായിരുന്നു.തുടര്‍ന്നു പരാതി ചൈല്‍ഡ് ലൈനിനു കൈമാറി. ചൈല്‍ഡ് ലൈന്‍ ടീം മെംബര്‍മാര്‍ വെള്ളിയാഴ്ച സ്ഥലത്തെത്തി കുട്ടിയുടെ മാതാവിന്റ മൊഴിയെടുത്തു. ഇതേ തുടര്‍ന്നു സുരേഷിനെതിരെ കേസെടുത്തു.
റിപ്പോര്‍ട്ട് പെരുവന്താനം പോലീസിനു കൈമാറുമെന്നു ചൈല്‍ഡ് ലൈന്‍ അറിയിച്ചു.എന്നാല്‍ സംഭവം പുറം ലോകമറിഞ്ഞതോടെ ഇയാള്‍ ഒളിവിലാണ്. എസ്റ്റേറ്റില്‍ സിഐടിയു യൂണിയൻ പ്രവര്‍ത്തകനും ബാൻഡുമേളം കമാൻഡറുമാണ്. ഇയാളെ സിപിഎമ്മിൽ നിന്നും പുറത്താക്കിയതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.