ഹൈദരാബാദ്: ബാഹുബലി 2- ദ കൺക്ലൂഷനുമായി സഹകരിച്ച് പുതിയ പ്ലാനുകൾ ഭാരതി എയർടെൽ അവതരിപ്പിച്ചു. 4ജി ഡാറ്റ സൗകര്യത്തോടുകൂടിയ പുതിയ 4ജി സിമ്മാണ് ഒരു പദ്ധതി. സ്പെഷൽ ബാഹുബലി സിമ്മിൽ വരിക്കാർക്ക് സൗകര്യപൂർവം സിനിമ ആസ്വദിക്കാനാകുമെന്ന് എയർടെൽ അവകാശപ്പെടുന്നു. സ്പെഷൽ ബാഹുബലി-2 4ജി റീചാർജ് പായ്ക്കും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, തുക എത്രയെന്നോ പായ്ക്കിന്റെ പ്രത്യേകതകൾ എന്തെന്നോ പുറത്തു വിട്ടിട്ടില്ല. ബാഹുബലി-2ന്റെ അണിയറ വിശേഷങ്ങളും ബിഹൈൻഡ് ദ സീൻ വീഡിയോകളും എയർടെൽ മൂവീസ് വഴി വരിക്കാർക്ക് ആസ്വദിക്കാനാകുന്ന സൗകര്യങ്ങളാണ് എയർടെൽ നല്കുന്നത്.
ബാഹുബലിയുമായി കൈകോർത്ത് എയർടെൽ
