മം​ഗ​ള എ​ക്‌​സ്പ്ര​സി​ല്‍ ദമ്പതികളെ മ​യ​ക്കി ക​വ​ര്‍​ച്ച; തട്ടിയെടുത്തത് മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 47,000 രൂപയും; അ​ന്വേ​ഷ​ണം ഗോ​വ​യി​ലേ​ക്ക്

TVM-TRAINLകൊ​ച്ചി: മ​ംഗ​ള എ​ക്‌​സ്പ്ര​സി​ല്‍ ദ​മ്പ​തി​ക​ളെ മ​യ​ക്കി​ക്കെ​ടു​ത്തി പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഗോ​വ​യി​ലേ​ക്ക്. മൂ​ന്ന് ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍കണ്ടെത്തിയെങ്കിലും സം​ഭ​വം ന​ട​ന്നത് ഗോ​വ​യി​ലാ​യ​തി​നാ​ലാ​ണ് കേ​സ് ഗോ​വ​ന്‍ പോ​ലീ​സി​നു കൈ​മാ​റു​ന്ന​ത്. ട്രെ​യി​ന്‍ ഗോ​വ​യി​ലെ തി​വിം സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ക​വ​ര്‍​ച്ച​യ്ക്കു ശേ​ഷം ഗോ​വ​യി​ല്‍​ത്ത​ന്നെ ഏ​തെ​ങ്കി​ലും സ്‌​റ്റേ​ഷ​നി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ ഇ​റ​ങ്ങി​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​മം​ഗ​ളാ എ​ക്‌​സ്പ്ര​സി​ല്‍ ദ​മ്പ​തി​ക​ളെ​യും കു​ട്ടി​ക​ളെ​യും മ​യ​ക്കി​ക്കി​ട​ത്തി മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 47,000 രൂ​പ​യു​മാ​ണ് ക​വ​ര്‍​ന്ന​ത്. ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി വി​നോ​ദ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഭാ​ര്യ അ​മ്പി​ളി, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ള്‍ എ​ന്നി​വ​രെ മ​യ​ക്കി​ക്കി​ട​ത്തി​യാ​ണു കൊ​ള്ള​യ​ടി​ച്ച​ത്. മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം ട്രെ​യി​നി​ല്‍ വ​ച്ചു സൗ​ഹൃ​ദം ന​ടി​ച്ചു കു​ടി​ക്കാ​ന്‍ ശീ​ത​ള​പാ​നീ​യം ന​ല്കി മ​യ​ക്കി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നു വി​നോ​ദ് പ​റ​ഞ്ഞു. വി​ജ​യ്,ആ​ന​ന്ദ്, സാ​ഗ​ര്‍ എ​ന്നി​ങ്ങ​നെ മു​ന്നൂ പേ​രു​ക​ളാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​വ​ര്‍ വി​നോ​ദി​നോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ നി​ന്നാ​ണ് ക​യ​റി​യ​തെ​ന്നും മൂ​ന്നു പേ​രും കു​ടും​ബ​വു​മാ​യി വ​ള​രെ വേ​ഗം അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സൗഹ-ൃദംനടിച്ച് ഇ​വ​ര്‍ ന​ല്‍​കി​യ പാ​നീ​യം കു​ടി​ച്ച​യു​ട​ന്‍ വി​നോ​ദും കു​ടം​ബ​വും മ​യ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ല്‍ ഇ​വ​ര്‍ ഉ​റ​ങ്ങു​ക​യാ​യി​രി​ക്കു​മെ​ന്ന ധാ​ര​ണ​യി​ല്‍ സ​ഹ​യാ​ത്രി​ക​ര്‍​ക്കും സം​ശ​യം തോ​ന്നി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ട്രെ​യി​ന്‍ തൃ​ശൂ​രെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍ ഉ​റ​ക്ക​മു​ണ​ര്‍​ന്ന​ത്. പ​ണ​വും സ്വ​ര്‍​ണ​വും ന​ഷ്ട​മാ​യ​ത് മ​ന​സി​ലാ​ക്കി ട്രെ​യി​ന്‍ എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ റെ​യി​ല്‍​വേ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്ന വി​നോ​ദ് കു​ടും​ബ സ​മേ​തം നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ എ​റ​ണാ​കു​ള​ത്തു ട്രെ​യി​നി​റ​ങ്ങി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

Related posts