ആണവായുധങ്ങളേക്കാള്‍ ഭയക്കേണ്ടത് ജൈവായുധങ്ങളെ! ഉപയോഗിക്കാന്‍ പോവുന്നത് സ്‌മോള്‍ പോക്‌സ് പോലുള്ള രോഗങ്ങളെ; മൈക്രോസോഫ്റ്റ് സിഇഒ നല്‍കുന്ന മുന്നറിയിപ്പ് ഞെട്ടിക്കുന്നത്

yreytertലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ ബില്‍ ഓര്‍മിപ്പിക്കുന്നു. മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്കും അതുവഴിയായി ലോകാവസാനത്തിലേയ്ക്കുമാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന തരത്തിലുള്ള മുന്നറിയിപ്പുകള്‍ പലവട്ടം പലരീതിയില്‍ ആളുകള്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്‌സ് രംഗത്തെത്തിയിരിക്കുന്നു.

ജൈവായുധങ്ങളെ കൊണ്ടുള്ള ഭീകരാക്രമണങ്ങളെയാണ് സമീപഭാവിയില്‍ ലോകം ഏറ്റവും കൂടൂതല്‍ പേടിക്കേണ്ടി വരികയെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നത്. മൂന്ന് കോടിയോളം മനുഷ്യരെ വരെ ഒറ്റയടിക്ക് കൊന്ന് തള്ളാന്‍ കഴിയുന്ന ജൈവായുധങ്ങളെയാണ് ആണവായുധങ്ങളേക്കാള്‍ ഭയക്കേണ്ടതെന്നും സ്മോള്‍പോക്സ് പോലുള്ള രോഗങ്ങളെ ഉപയോഗിച്ചായിരിക്കും ഭീകരര്‍ ഭീതിവിതയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജീവശാസ്ത്രത്തിലെ മുന്നേറ്റം ഇത്തരം രോഗങ്ങള്‍ തിരിച്ചുകൊണ്ടുവരിക എളുപ്പമാക്കുക കൂടി ചെയ്തിട്ടുണ്ട്. പുതിയ തലമുറകള്‍ക്ക് പ്രതിരോധശേഷി കുറവുള്ള സ്മോള്‍പോക്സ് പോലുള്ള രോഗങ്ങള്‍ പരത്തിക്കൊണ്ട് ആക്രമണം നടത്തിയാല്‍ വലിയ ഭവിഷ്യത്തുകള്‍ സംഭവിക്കും.

ആണവാക്രമങ്ങള്‍ പോലും ഇവയെക്കാള്‍ ചെറുതാണ് എന്നാണ് ബില്‍ഗേറ്റ്‌സ് പറയുന്നത്. പത്ത് കോടിയോളം മനുഷ്യ ജീവന്‍ നശിപ്പിച്ച സ്പാനിഷ് ഫ്‌ലൂവിന് സമാനമായതും അതിനേക്കാള്‍ ശക്തിയേറിയതുമായിരിക്കും ആഗതമാവുന്ന ദുരന്തം എന്നാണ് ബില്‍ഗേറ്റ്‌സ് തറപ്പിച്ചു പറയുന്നത്. ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൂന്നിരട്ടിയായിരുന്നു സ്പാനിഷ് ഫ്‌ലൂവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം. വരുന്ന 20 വര്‍ഷത്തിനിടെ പുതിയ വൈറസ് ലോകത്തെ ആക്രമിക്കും. ഇപ്പോഴുള്ള എബോള വൈറസിനേക്കാളും സിക്ക വൈറസിനേക്കാളും ഭീകരമായിരിക്കും അത്. അതില്‍ നിന്നൊരു രക്ഷപ്പെടല്‍ എളുപ്പമാവില്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. ബില്‍ഗേറ്റ്‌സ് വ്യക്തമാക്കുന്നു.

Related posts