ഗുരുവായൂരിൽ വീടു കുത്തിത്തുറന്ന് മോ​ഷ​ണം: പ​ത്തു​പ​വ​ൻ നഷ്ടപ്പെട്ടു; കവർച്ച എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ൽ

ALP-MOSHANAMഗു​രു​വാ​യൂ​ർ: എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റും മു​ൻ പി​എ​സ്്‌​സി അം​ഗ​വു​മാ​യ എ.​വി. വ​ല്ല​ഭ​ന്‍റെ മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​നു പി​ൻ​വ​ശ​ത്തെ വീ​ട്ടി​ൽ മോ​ഷ​ണം. പ​ത്തു പ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. വ​ല്ല​ഭ​നും കു​ടും​ബ​വും വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം.

വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്നി​ട്ടു​ള്ള​ത്. മു​ക​ൾ​നി​ല​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ല​ക​ളും ക​മ്മ​ലു​ക​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​ല​മാ​ര​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ള​റ​യി​ൽ​നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. വീ​ട്ടി​ലെ അ​ല​മാ​ര​ക​ളെ​ല്ലാം തു​റ​ന്ന്് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. വ​ല്ല​ഭ​നും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യ്ക്കാ​യി വ്യാ​ഴാ​ഴ്ച മൂ​ന്നാ​റി​ൽ പോ​യ​താ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഗു​രു​വാ​യൂ​ർ എ​സി​പി പി.​എ. ശി​വ​ദാ​സ്, ടെ​ന്പി​ൾ സി​ഐ യു.​എ​ച്ച്. സു​നി​ൽ​ദാ​സ്, എ​സ്ഐ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു. ​രാ​മ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഗു​രു​വാ​യൂ​രി​ൽ അ​ടു​ത്ത കാ​ല​ത്താ​യി മോ​ഷ​ണം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

Related posts