നല്ല കാര്യത്തിനായി ഒരു ഫോട്ടോ ഷെയര്‍ ചെയ്ത നടന് ഉണ്ണി മുകുന്ദന് ഇപ്പോള്‍ തീരാവേദനയിലാണ്. സങ്കടം സഹിക്കവയ്യാതെ ഫേസ്ബുക്ക് ലൈവിലെത്തി തന്നെ കളിയാക്കിയവരെ വിമര്‍ശിക്കുകയും ചെയ്തു താരം. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വായിക്കാതെ ചിത്രം മാത്രം കണ്ട് ചില നെറ്റിസണ്‍സ് നടത്തിയ കമന്റുകളാണ് താരത്തിനെ വേദനിപ്പിച്ചത്. സംഭവം ഇപ്രകാരമാണ്:
ചെറുപ്പത്തിലെ ജീവിതത്തോടു വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന ഏഴു വയസുകാരന്റെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഉണ്ണി മുകുന്ദന്. ക്ലിന്റിന്റെ പിതാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. ക്ലിന്റിനു രാവണന്റെ ചിത്രം വരയ്ക്കാനായി പിതാവ് രാവണന്റെ വേഷം അണിഞ്ഞിരുന്നു. ഇതു നോക്കിയാണ് ക്ലിന്റ് ആ ചിത്രം വരച്ചത്. ഈ സീനും സിനിമയിലുണ്ട്. ഈ രംഗത്തിനായി കുട്ടി വരച്ച ചിത്രത്തിലെ രീതിയില്‍ വസ്ത്രമണിഞ്ഞ് ഉണ്ണി മുകുന്ദന് സിനിമയില്‍ അഭിനയിച്ചു. ഈ ഫോട്ടോയും കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുകയും ചെയ്തു.
പിന്നീടാണ് പണി കിട്ടി തുടങ്ങിയത്. പലരും ഉണ്ണിയുടെ വേഷത്തെ കളിയാക്കാന്‍ തുടങ്ങി. പൊക്കിള്‍ കാണുന്നു, സ്കര്‍ട്ട് ധരിച്ചു, ഊത്ത വയറന്‍… എന്നിങ്ങനെ പോകുന്നു കമന്റ്സ്. ആരാധകരുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ മനംനൊന്ത താരം ഫേസ്ബുക്ക് ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ എന്റെ ഭംഗിയെക്കുറിച്ചല്ല ഞാന്‍ ചിന്തിച്ചത്. പോസ്റ്റ് വായിച്ചിട്ട് ക്ലിന്റിനെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കില്‍ സന്തോഷമായേനെ. ആ ചിത്രത്തിന് ഒരു ഇമോഷനുണ്ടായിരുന്നു. പക്ഷേ പലരും ഉണ്ണി മുകുന്ദന്റെ പൊക്കിള്‍ കാണുന്നു, ഉണ്ണി മുകുന്ദന് സ്കര്‍ട്ട് ധരിച്ചു എന്നൊക്കെയാണ്
പറഞ്ഞത്. വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇനി പോസ്റ്റുകള്‍ ഇംഗ്ലീഷില്‍ ഇടില്ല. മലയാളത്തില്‍ തന്നെ നല്‍കാം. 24 മണിക്കൂറും ജിമ്മില്‍ കഴിയുന്ന വ്യക്തിയല്ല ഞാന്‍. ഒരു സിനിമയ്ക്കു വേണ്ടി ഒരു നടന് ചെയ്യുന്ന എല്ലാ ശ്രമവും ഞാനും എടുക്കാറുണ്ടെന്നും താരം പറയുന്നു.