കോട്ടയം: പീഡനത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കുറിച്ചി മലകുന്നം സ്വദേശി ശ്യാമി(27)നെ അറസറ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
ഒരാഴ്ച മുൻപാണ് പീഡന കേസും അറസ്റ്റും ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തെ തുടർന്ന് അസ്വഭാവിക മരണത്തിനു കേസെടുത്തതായി ചിങ്ങവനം പോലീസ് അറിയിച്ചു.
ശ്യാമിനെതിരേ ആത്മഹത്യ പ്രേരണകുറ്റം കൂടി ചുമത്തിയതായി ചങ്ങനാശേരി ഡിവൈഎസ്പി ഷാജിമോൻ ജോസഫ് അറിയിച്ചു. ഒരു മാസത്തിലേറെയായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. തുടർന്ന് ശ്യാം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞതോടെ മനോവിഷമത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് പറയുന്നത്.