തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ അക്ഷയ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ സർവീസ് നിർത്തിവച്ച് നാളെ സൂചനാസമരം നടത്തുമെന്ന് അസോസിയേഷൻ ഓഫ് ഐ.ടി. എംപ്ലോയീസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആധാർ സർവീസ് ചാർജ് വർധിപ്പിക്കുക, ആധാറിനെ സർവീസ് ടാക്സ് പരിധിയിൽ നിന്ന് ഒഴിവാക്കുക, സർവീസ് ചാർജ് തുക അതതു മാസം നല്കുക, ആധാർ ഇനത്തിൽ ഐ.ടി. മിഷനു ലഭിച്ച പണം അക്ഷയകേന്ദ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നു ഭാരവാഹികൾ സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. ജയൻ പറഞ്ഞു. കെ.കെ. ദീപക്, പി.ജി. ഗിനിൽ, പി.സി. ബിജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.